HOME
DETAILS
MAL
സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 15000 രൂപ കവര്‍ന്നു
backup
December 15 2018 | 03:12 AM
ഫറോക്ക്: ചെറുവണ്ണൂര്‍ കരുണ ആശുപത്രിക്കു സമീപം സി.ഡി.എ കോംപ്ലക്സിലെ കാലിക്കറ്റ് ട്രേഡേഴ്സില്‍ നിന്നും 15000 രൂപ കവര്‍ന്നു.
ഷട്ടറിന്റെ പൂട്ട് പൊളിച്ചു അകത്തു കടന്ന മോഷ്ടാവ് മേശവലിപ്പിലുണ്ടായിരുന്ന പണം കവരുകയായിരുന്നു. നല്ലളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെറുവണ്ണൂര്‍ പോസ്റ്റ് ഓഫിസില്‍ മോഷണ ശ്രമം നടന്നു. മുന്‍വശത്തെ പൂട്ട് പൊളിച്ചു കളളന് അകത്തു കയറിയതായി വ്യക്തമായെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രാവിലെ പോസ്റ്റ് മാസ്റ്റര്‍ ഓഫിസ് തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്.
നല്ലളം എസ്.ഐ യു സനീഷിന്റെ നേതൃത്വത്തില്‍ പൊലിസും വിരലടയാള വിദഗ്ധന്‍ വി.പി കരീമും എത്തി തെളിവുകള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."