കോടതി വിധി ശബരിമലയെ തകര്‍ത്തു: കെ. പ്രവീണ്‍കുമാര്‍
ഉള്ള്യേരി: ശബരിമല വിഷയത്തിലെ സുപ്രിംകോടതി വിധിയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ശബരിമലയെ തകര്‍ത്തതായി കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍ കുമാര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ള്‍ക്കെതിരേ വിശ്വാസ സംരക്ഷണത്തിനായി എന്ന മുദ്രാവാക്യമുയര്‍ത്തി ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സതീഷ് കന്നൂര് നയിക്കുന്ന പദയാത്ര പുത്തഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയെ തകര്‍ക്കുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ കുറച്ചുകാലത്തിനിടയില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
പദയാത്രയുടെ ഭാഗമായുള്ള പതാകകൈമാറ്റം ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖും അഡ്വ. കെ. പ്രവീണ്‍ കുമാറും ചേര്‍ന്ന് നിര്‍വഹിച്ചു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ പരാജയം മോദി ജനങ്ങളോടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.
പി.കെ സുരേന്ദ്രന്‍ അധ്യക്ഷനായി. ദിനേശ് പെരുമണ്ണ, എടാടത്ത് രാഘവന്‍, ടി. ഗണേഷ് ബാബു, ഷമീര്‍ നളന്ദ, ഷിബു പുത്തഞ്ചേരി, ബാബു മണ്ണുപറമ്പത്ത് സംസാരിച്ചു. ഇന്ന് ഉള്ള്യേരിയില്‍ നടക്കുന്ന പദയാത്ര സമാപന സമ്മേളനം എ.ഐ.സി.സി സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."