പി.ഡബ്ല്യു.ഡി റോഡിലെ അവ്യക്തത: കരാറുകാരന് പിന്മാറുന്നു
വാണിമേല്‍: വിവാദങ്ങളില്‍ കുരുങ്ങി മുടങ്ങുകയും പിന്നീട് പണി തുടങ്ങാന്‍ തീരുമാനമാവുകയും ചെയ്ത പാക്വയി റോഡ് പ്രവൃത്തി വീണ്ടും പ്രതിസന്ധിയില്‍. റോഡ് പ്രവൃത്തിയില്‍ നിന്നു പൂര്‍ണ്ണമായി ഒഴിവാക്കിത്തരണമെന്ന് കരാറുകാരന് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയതോടെയാണ് പുതിയ വിവാദങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
കഴിഞ്ഞ ആഴ്ച എം.എല്‍.എയുടെ അധ്യക്ഷതയില്‍ പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ റോഡ്പണി തുടങ്ങാന്‍ ധാരണയാവുകയും എം.എല്‍.എ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തതായിരുന്നു.
പൊതുമരാമത്ത് വകുപ്പ് അനുവധിച്ച 21,85,000 രുപ കൊണ്ട് ഭൂമിവാതുക്കല്‍ മുതല്‍ നാമത്ത് പള്ളി വരെയും, കുറ്റിയില്‍ പിടിക മുതല്‍ പാക്വയി പാലം വരെയും ടാറിങ് പ്രവൃത്തി നടത്തുവാനായിരുന്നു സര്‍വകക്ഷി യോഗത്തില്‍ ധാരണയായത്.
നരിപ്പറ്റ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാക്വയി പാലം വരെയാണോ നാമത്ത് പള്ളി വരെയാണോ പൊതുമരാമത്ത് വകുപ്പിന്റെ പരിധിയില്‍ വരിക എന്നതിനെ ചൊല്ലി ഭരണ കക്ഷികളായ മുസ്ലിം ലീഗും, കോണ്‍ഗ്രസും തമ്മില്‍ ശക്തമായ അഭിപ്രായ ഭിന്നത ഇവിടെ നിലനിന്നിരുന്നു. അതിനിടയിലാണ് പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞത്.
നിലവിലെ സാഹചര്യത്തില്‍ പൊതുമരാമത്ത് റോഡ് ഏതെന്ന് വ്യക്തമല്ലെന്നും നിലവിലുള്ള എസ്റ്റിമേറ്റ് പ്രകാരം രണ്ട് റോഡും ടാര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ഇത് ഭാവിയില്‍ നിയമപരമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കരാറുകാരന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."