പച്ചക്കറി കൃഷി വികസന പദ്ധതി: ജില്ലാതല അവാര്‍ഡ് വിതരണം ഇന്ന്
പെരിന്തല്‍മണ്ണ: കേരള കാര്‍ഷികക്ഷേമ വകുപ്പ് നടപ്പാക്കുന്ന പച്ചക്കറി കൃഷി വികസന പദ്ധതിയിലൂടെ കാര്‍ഷിക രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്ക് പുരസ്കാരം നല്കുന്നു.
ജില്ലയിലെ കര്‍ഷകര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും 2016-17 വര്‍ഷത്തില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കാണ് അവാര്‍ഡ്. ഇന്ന് ഉച്ചക്ക് 12ന് പെരിന്തല്‍മണ്ണ പൊന്ന്യാകുര്ശ്ശിയിലെ ഫുഡ് സ്റ്റോറീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനാകും. ഡയറക്ടര്‍ എം.എം സുനില്‍കുമാര്‍ പദ്ധതി വിശദീകരിക്കും.
ജൈവ പച്ചക്കറി വിതരണത്തിനുള്ള ഇരുചക്ര വാഹന വിതരണം പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും വിള ഇന്‍ഷൂറന്‍സ് പോളിസി വിതരണം ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയും വിത്ത് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനും നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."