ശുദ്ധജല പദ്ധതി; ടാങ്കുകളുടെ പരിസരം കാടുകയറി
തുറവൂര്‍: കോടംതുരുത്തില്‍ ജപ്പാന്‍ ശുദ്ധജല പദ്ധതിയുടെ ടാങ്കുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം കാടുകയറി. ഇവിടെ ഇഴജന്തുക്കളുടെയും നായ്ക്കളുടെയും വിഹാര കേന്ദ്രമായിരിക്കുകയാണ്.
തൈക്കാട്ടുശേരിയിലെ ജലശുദ്ധീകരണ ശാലയില്‍ നിന്നും വെള്ളം എത്തിച്ചു സംഭരിക്കാനായിട്ടാണ് തുറവൂര്‍, കോടംതുരുത്ത് എന്നിവിടങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിച്ചത്. വാല്‍വുകള്‍ തുറക്കാനും അടയ്ക്കാനും ആളെ നിയമിച്ചിട്ടുണ്ട്. എന്നാല്‍, ഇയാള്‍ ജീവന്‍ പണയപ്പെടുത്തിയാണ് ഇവിടെയെത്തുന്നത്. മാത്രമല്ല പദ്ധതിയുടെ നടത്തിപ്പിനായി ധാരാളം പൈപ്പുകളും ഇവിടെ ഇറക്കി വച്ചിട്ടുണ്ട്.
ഇതിനകത്തൊക്കെ വലിയ വിഷപ്പാമ്പുകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മതില്‍ക്കെട്ടിനകത്തുനിന്ന് പുറത്തേക്കിറങ്ങിയ മൂര്‍ഖന്‍ പാമ്പിനെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. ചിലസമയങ്ങളില്‍ വാല്‍വിനോ മറ്റ് ശുദ്ധജലം വിതരണം ചെയ്യുന്ന പൈപ്പുകള്‍ക്കോ തകരാറുകള്‍ സംഭവിക്കാറുണ്ട്. ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്താനെത്തുന്ന തൊഴിലാളികളും ഭയത്തോടെയാണ് ഇവിടെയെത്തുന്നത്. ടാങ്കള്‍ സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടുകള്‍ വൃത്തിയാക്കാറുണ്ടെന്നും എന്നാല്‍ ഇനി മഴ പൂര്‍ണമായി മാറിയ ശേഷമേ വൃത്തിയാക്കാന്‍ കഴിയുകയുള്ളൂവെന്നും വാട്ടര്‍ അതോറിറ്റി തുറവൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ വി.എസ്.സിന്ധു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."