HOME
DETAILS

രക്ത ദാനത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കരുത്തായി ടെക്കികള്‍

  
backup
December 15 2018 | 04:12 AM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%a6%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

കഴക്കൂട്ടം: രണ്ട് വര്‍ഷം കൂടി കഴിയുമ്പോള്‍ റീജണല്‍ ക്യാന്‍സര്‍ സെന്ററും ശ്രീ ചിത്ര മെഡിക്കല്‍ സെന്ററും അതേപോലെ തിരുവനന്തപുരം മെഡിക്കള്‍ കോളജും രക്തത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടേണ്ടി വരില്ല. ഇത് സര്‍ക്കാരിന്റെ തീരുമാനമല്ല. ടെക്‌നോപാര്‍ക്കിലെ ഐ.ടി പ്രൊഫഷണലുകളുടേതാണ്.
ടെക്കിയുടെ സ്വപ്നം മാത്രമല്ല ഇത് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞ ഏതാനം വര്‍ഷമായി ഇവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. 2020ല്‍ പ്രതീക്ഷ കൈവരിക്കാനാകുമെന്ന പദ്ധതിക്ക് വിഷന്‍ 2020 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.  ടെക്കികളുടെ സംഘടനയായ തേജസാണ് ഇതിന് പിന്നില്‍ നിലയുറപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും രക്തത്തിനായി നെട്ടോടം ഓടുന്ന അവസ്ഥയില്‍ പദ്ധതി വിജയം കാണുന്നതോടെ ഇത് അനേകായിരം രോഗികള്‍ക്കാണ് ഗുണകരമാകുന്നത്. അന്‍പതിനായിരത്തിന് പുറത്ത് ജിവനക്കാരുള്ള ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ ഒരുമിച്ചാല്‍ തലസ്ഥാനത്തെ ആശുപത്രികളിലെ രക്തക്ഷാമത്തിന് പരിഹാരം കാണാമെന്ന ചിന്തയാണ് വിഷന്‍ 2020 യിലേക്കുള്ള പ്രവത്തനങ്ങളില്‍ ടെക്കികളെ കുതല്‍ മുന്നോട്ട് നയിച്ച് കൊണ്ടിരിക്കുന്നത്. സമയബന്ധിതമായുള്ള രക്തദാന ക്യാംപുകള്‍ ടെക്‌നോപാര്‍ക്കില്‍ നടന്ന് വരുന്നു. 45 ഓളം പേരാണ് ഓരോ ക്യാംപിലും രക്തം ദാനം ചെയ്ത് വരുന്നത്.
ക്യാംപുകളില്‍ നിന്നും ശേഖരിക്കുന്ന രക്തം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലാണ് കത്തിക്കുന്നത്. ആര്‍.സി.സിയില്‍ പോയി രക്തം ദാനം ചെയ്യുന്ന പദ്ധതിയും വര്‍ഷങ്ങളായി മുടക്കമില്ലാതെ തുടരുന്നു.  തുടക്കത്തില്‍ എല്ലാ വ്യാഴാഴ്ചയും എട്ട് പേര്‍ ആര്‍.സി.സിയില്‍ എത്തി രക്തം ദാനം ചെയ്യുമായിരുന്നു. ഇപ്പോള്‍ കൂടുതല്‍ പേര്‍ രക്തദാനത്തിന് എത്തിയതോടെ ഇത് ആഴ്ചയില്‍ രണ്ട് ദിവസം ആയി മാറിയിട്ടുണ്ട്.പദ്ധതി ഏകോപിക്കുന്നതിന് പിന്നില്‍ വനിതാ ടെക്കികളാണ് മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്നത്. 65 ഓളം സജീവ പ്രവര്‍ത്തകരാണ് തേജസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സജീവമായുള്ളത്. രക്തം ദാനം ചെയ്യുന്നവര്‍ക്ക് സുഖമമായി ആര്‍.സി.സിയില്‍ പോകുന്നതിനായി ടെക്‌നോപാര്‍ക്കിലെ ഐ.ബി.എസ്, ഡി. പ്ലസ് എച്ച് എന്നീ കമ്പനികളാണ് വാഹനങ്ങള്‍ നല്‍കി വരുന്നത്. 2016ഒക്ടോബറില്‍ ബ്ലഡ്‌കോണ്‍ എന്ന അന്തര്‍ദേശീയ രക്തദാന പ്രവര്‍ത്തകരുടെ കോണ്‍ഫറന്‍സ് ടെക്‌നോപാര്‍ക്കില്‍ നടന്നിരുന്നു. ഈ കോണ്‍ഫറന്‍സിലാണ് വിഷന്‍ 2020 എന്ന പദ്ധതി നടപ്പിലാക്കാന്‍ ടെക്കികള്‍ തീരുമാനമെടുത്തത്. 2011 ല്‍ തേജസ് എന്ന സംഘടന ആരംഭിച്ചപ്പോള്‍ 120 പേരാണ് ഒരു വര്‍ഷം രക്തം ദാനം ചെയ്ത്. 2016 ല്‍ നാല് മാസം കൊണ്ടു തന്നെ 850 ലേറെ പേര്‍ രക്തം ദാനം ചെയ്തു കഴിഞിരുന്നു നിലവില്‍ ഇതിന്റെ തോത് ഏറെ വര്‍ധിച്ചിട്ടുണ്ട്.അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ എണ്ണം 70,000 ആകും.നിലവില്‍ ദിവസേന ടെക്‌നോപാര്‍ക്കില്‍ നിന്നും രക്തദാതാക്കളെ ആര്‍.സി.സിയില്‍ എത്തിക്കുക എന്ന ലക്ഷ്യം പുരോഗമിക്കുകയാണ്. രക്തദാനക്യാംപുകളുടെ എണ്ണം കൂട്ടി ശ്രീചിത്രയിലും ആവശ്യത്തിന രക്തം ലഭ്യമാക്കനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്. പ്രൊഫഷണലായാണ് ടെക്കികള്‍ വിഷന്‍ 2020 തയാറാക്കിയിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് ഇത് വിജയകരമായി പൂര്‍ത്തിയാക്കാനാവുമെന്ന ഉറച്ച തീരുമാനത്തിലും വിശ്വാസത്തിലുമാണ് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍. രക്തദാതാക്കളുടെ എണ്ണം വര്‍ധിപ്പിക്കാനായി കമ്പനികളുടെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് വിഭാഗവുമായി ബന്ധപ്പെട്ട് നിരന്തരമായി ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തിവരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മറ്റ് പല വിഭാഗങ്ങള്‍ക്കും മാതൃകയാണ്.2020 പൂര്‍ത്തിയാകുന്നതോടെ തലസ്ഥാന ജില്ലയിലെ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് രക്തം യാതൊരു ബുദ്ധിമുട്ട് കൂടാതെ ലഭ്യമാക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടെക്‌നോപാര്‍ക്കിലെ ടെക്കികളുടെ കണക്ക് കൂട്ടല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  23 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  23 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  23 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  23 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  23 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  23 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  23 days ago