HOME
DETAILS

ജനകീയ ജൈവഹരിത സമൃദ്ധി :കഞ്ഞിക്കുഴി പഞ്ചായത്ത് അരക്കോടി പച്ചക്കറി തൈകള്‍ വിതരണം ചെയ്യും

  
backup
August 05 2017 | 20:08 PM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%9c%e0%b5%88%e0%b4%b5%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%b8%e0%b4%ae%e0%b5%83%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%95%e0%b4%9e

മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ജനകീയ ജൈവ ഹരിത സമൃദ്ധി പദ്ധതിയുടെ ആദ്യഘട്ട പച്ചക്കറി തൈവിതരണത്തിന്റെയും നടീലിന്റെയും ഉദ്ഘാടനം ഞായറാഴ്ച നടക്കും. 28 ലക്ഷം രൂപയുടെ പദ്ധതിയാണിത്.അരക്കോടി പച്ചക്കറി തൈകളാണ് വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ 12 ലക്ഷം തൈകളാണ് നടുന്നത്. പഞ്ചായത്തിന്റെ 18 വാര്‍ഡുകളിലും ഉള്ള
18 ഹൈടെക് മഴ മറകളില്‍ പാവല്‍, പടവലം, പീച്ചില്‍, വെണ്ട, പയര്‍ തൈകള്‍ നാടാനായി തയാറായിട്ടുണ്ട്. കുടംബശ്രീ അംഗങ്ങളായ അഞ്ച്‌പേരെ പ്രത്യേക ഗ്രൂപ്പാക്കി പരിശീലനം നല്‍കിയാണ് വിത്ത് മുളപ്പിച്ചത്. 365 ദിവസവും പച്ചക്കറി എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളായാണ് അരക്കോടി പച്ചക്കറി തൈകള്‍ നടുന്നത്. 8600 വീടുകളിലും നിര്‍ബന്ധിത കൃഷിയാണ് ചെയ്യാന്‍ പോകുന്നത്.
ഓരോ വീടുകളിലും ആവശ്യമുള്ള പച്ചക്കറിതൈകള്‍ അയല്‍ക്കൂട്ട സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഈ തൈകള്‍ അയല്‍സഭകളുടെ നേതൃത്വത്തില്‍ വിതരണം ചെയ്യും. വാര്‍ഡ് വികസനസമതികളുടെ നേതൃത്വത്തില്‍ കൃഷി ചെയ്യാന്‍ പരിശീലനവും നല്‍കും.കൃഷി ചെയ്യാന്‍ തയാറാകാത്തവരെ കൊണ്ട് കൃഷി ചെയ്യിപ്പിക്കാന്‍ അയല്‍ക്കൂട്ടങ്ങള്‍ ഇടപെടും.
എന്നിട്ടും സഹകരിക്കാത്ത വീടുകളില്‍  വാര്‍ഡ് വികസന സമിതി അംഗങ്ങളും, അയല്‍ക്കൂട്ടങ്ങളും ചേര്‍ന്ന് കൃഷി ചെയ്ത് വിളവ് വീട്ടുടമയ്ക്ക് നല്‍കും. ഇപ്പോള്‍ നല്‍കുന്ന തൈകളുടെ വിളവെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ അടുത്ത തൈകള്‍ നല്‍കും. ഇത്തരത്തിലാണ് മുഴുവന്‍ സമയവും കൃഷി നടപ്പിലാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റ ഹരിത കേരളം പദ്ധതി 100 ശതമാനവും പ്രായോഗികമായി നടപ്പിലാക്കാന്‍ കഞ്ഞിക്കുഴിക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ജി രാജു പറഞ്ഞു. സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ കഞ്ഞിക്കുഴി കുടുംബശ്രീക്ക് അനുവദിച്ച ഒരു കോടി രൂപയുടെ വായ്പയും ചടങ്ങില്‍ വിതരണം ചെയ്യും.
ഞായറാഴ്ച ഉച്ചയ്ക്ക് 12ന് നടക്കുന്ന സമ്മേളനത്തില്‍ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്  ജൈവ പച്ചക്കറി തൈവിതരണവും, തൈ നടീലും ഉദ്ഘാടനം ചെയ്യും. മന്ത്രി പി തിലോത്തമന്‍ കുടുംബശ്രീകള്‍ക്ക് വായ്പാ വിതരണം നടത്തും.
സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സംഗീത് ചക്രപാണി മുഖ്യപ്രഭാഷണം നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  a month ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  a month ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  a month ago