മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ പാതിവഴിയില്‍
കോട്ടയം: മാലിന്യ സംസ്‌ക്കരണത്തില്‍ കോട്ടയത്തിന്റെ പ്രശ്‌നങ്ങളില്‍ എന്തു ചെയ്യുമെന്നത് ഇപ്പോഴും ചോദ്യമായ് തന്നെ അവശേഷിക്കുന്നു. എല്ലാ വര്‍ഷവും വന്‍തുക ബജറ്റില്‍ വകയിരുത്തിയാണ് മാറിമാറു വരുന്ന എല്ലാ നഗരസഭാ ഭരണ സമിതികളും മാലിന്യത്തെ നേരിടുന്നത് ഒന്നും രണ്ടുമല്ല കോടികളാണ.് നഗരസഭയുടെ മാത്രം പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളും ഇതില്‍പ്പെടുന്നു.
എന്നാല്‍ പദ്ധതികള്‍ പേരും,ലോഗോയുമായി മുറയ്ക്ക് വന്നു പോകുന്നതല്ലാതെ കോട്ടയത്തെ മാലിന്യ പ്രശ്‌നത്തിന് ഒരുമാറ്റവുമില്ല.കോട്ടയം നഗരസഭയുടെ 2016-2017 ബജറ്റില്‍ മാലിന്യ നിര്‍മാര്‍ജനത്തിനും മറ്റ് അനുബന്ധ പദ്ധതികള്‍ക്കുമായ് 2 കോടി രൂപയാണ് വകയിരുത്തിയിരുക്കുന്നത് ഇതില്‍ മാലിന്യ സംസ്‌കരണ യൂനിറ്റുകളുടെ നിര്‍മാണം,ബയോഗ്യാസ് പ്ലാന്റ്,ബയോബിന്‍,പൈപ്പ് കമ്പോസ്റ്റ് മുതലായവയും ഉള്‍പ്പെടുന്നു കൂടാതെ മലിന ജലം ശുദ്ധീകരിക്കാനും മറ്റുമായ് സംസ്‌കരണ യൂനിറ്റുകള്‍ വേറെയും.
മിക്കവയും കൊട്ടിഘോഷിച്ച് തന്നെയാണ് നടപ്പിലാക്കിയതെങ്കിലും ആദ്യത്തെ ആവേശം പിന്നീട് കണ്ടില്ലന്ന് മാത്രമല്ല തുടര്‍നടപടികള്‍ ഉണ്ടാവാതെ എല്ലാം വെള്ളത്തിലാവുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്യ മിഷനില്‍ ഉള്‍പ്പെടുത്തി ഹരിത കേരളം പദ്ധതിയും,ശുചിത്വ കേരളവും,ഗ്രീന്‍ പ്രോട്ടോക്കോളുമൊക്കെ നഗരസഭ വളരെ കാര്യക്ഷമമായ് മുന്നോട്ട് കൊണ്ടുവന്നെങ്കിലും ഫണ്ടുകളുടെ അഭാവം തിരിച്ചടിയായ് അവസാനമായ് നടപ്പാക്കാന്‍ പോകുന്ന നവകേരളം പദ്ധതിയും നിലവില്‍ ചില പ്രതിസന്ധികളിലാണ്.
മാലിന്യ നിര്‍മാര്‍ജ്ജനം കോട്ടയം നഗരസഭയില്‍ കാര്യക്ഷമായ് മുന്നോട്ട് പോവുന്നുണ്ടെന്ന് തന്നെ നഗരസഭ പറയുമ്പോളും നഗരത്തില്‍ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മാലിന്യ കൂമ്പാരങ്ങള്‍ക്ക് ആരു ഉത്തരം പറയും എന്നത് ചോദ്യം അവശേഷിക്കുന്നു.
മാലിന്യം ഇടുന്നവരെ പിടികൂടാന്‍ നഗരസഭയും പൊലിസും ഒരുമിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന നൈറ്റ് സ്‌ക്വഡുകള്‍ സജീവമാണെന്നാണ് അധികൃതര്‍ പറയുന്നത്.
നാഗമ്പടത്തും,റെയില്‍വേസ്റ്റേഷന്റെ പരിസരങ്ങളിലും,കഞ്ഞിക്കുഴി,ട്രഷറി ഭാഗങ്ങളിലും മാലിന്യ നിക്ഷേപം ഇപ്പോഴും സജീവമാണ്.
മൂക്കിന്റെ തുമ്പത്തെ ഈ പ്രശനം കാണാതെ എന്ത് നൈറ്റ് സ്‌ക്വാഡെന്ന് ജനങ്ങളും ചോദിക്കുന്നു. ദുര്‍ഗന്ധവും,കൊതുകും കാരണം ഇവിടെ നിന്നെല്ലാം സ്ഥലം മാറി പോയവരും നിരവധിയാണ്. അതേ സമയം പല മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളും പൂര്‍ത്തിയാക്കുന്നതിന് തടസ്സം പലപ്പേഴും ഫണ്ടിന്റെ അപര്യാപ്തതയും ,ജനങ്ങളുടെ ഭാഗത്ത് നിന്നുളള സഹകരണക്കുറവും കൊണ്ടാണെന്നാണ് അധികൃതര്‍ പറയുന്നത് സംഭവം എന്തായാലും പുതിയ പദ്ധതിയായ നവകേരളം കാര്യക്ഷമമായ് തന്നെ നടപ്പാക്കാനുളള തയ്യാറെപ്പിലാണ് കോട്ടയം നഗരസഭ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."