HOME
DETAILS

രാത്രികാല ഗതാഗത നിയന്ത്രണത്തിന്റെ  മറവില്‍ വ്യാപാരികളെ കൊള്ളയടിക്കുന്നെന്ന്

  
backup
August 05 2017 | 21:08 PM

%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%be%e0%b4%b2-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0

പുല്‍പ്പള്ളി: കേരള അതിര്‍ത്തികളില്‍ കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാത്രികാല ഗതാഗത നിയന്ത്രണത്തിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ വ്യാപാരികളെ കൊള്ളയടിക്കുന്നതായി പരാതി. വാഹനങ്ങളില്‍ ചരക്കുമായി എത്തുന്ന വ്യാപാരികളെയാണ് വിവിധ വകുപ്പുകളിലെ ഉദ്യാഗസ്ഥര്‍ ഒത്തുചേര്‍ന്ന് കൊള്ളയടിക്കുന്നത്.

വനത്തിലൂടെ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നതിന് മുന്‍പായി ചെക്ക്‌പോസ്റ്റുകളിലും സമീപപ്രദേശങ്ങളിലും തമ്പടിക്കുന്ന ഉദ്യോഗസ്ഥരാണ് വ്യാപാരികളെ വിവിധ കാരണങ്ങള്‍ പറഞ്ഞ് കൊള്ളയടിക്കുന്നത്. കര്‍ണാടകയില്‍നിന്നു കേരളത്തിലേക്ക് പ്രവേശിക്കുന്ന രണ്ട് സ്ഥലങ്ങളിലാണ് രാത്രികാല ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയ ചെക്ക്‌പോസ്റ്റുകളുള്ളത്. ഗുണ്ടല്‍പേട്ടയിലും, എച്ച്.ഡി കോട്ടക്കടുത്ത ഉദ്‌വൂരിലുമാണ് ചെക്ക്‌പോസ്റ്റുകളുള്ളത്. ഇതില്‍ ഗുണ്ടല്‍പേട്ടയിലെ ചെക്ക്‌പോസ്റ്റ് രാത്രി ഒന്‍പതിനും, ഉദ്‌വൂരിലേത് വൈകിട്ട് ആറിനുമാണ് അടക്കുന്നത്. ചെക്ക്‌പോസ്റ്റ് അടക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് ഉദ്യോഗസ്ഥര്‍ വാഹനപരിശോധനക്കെന്ന പേരില്‍ ചെക്ക്‌പോസ്റ്റുകള്‍ക്കു സമീപം നിലയുറപ്പിക്കും. നിയമപരമായ എല്ലാ രേഖകളുണ്ടെങ്കിലും എന്തെങ്കിലും കാരണം പറഞ്ഞ് വാഹനങ്ങള്‍ ഇവര്‍ വൈകിപ്പിക്കും. ആര്‍.എം.സി (പച്ചക്കറികള്‍ കൊണ്ടുവരുന്നതിനുളള അനുമതിപത്രം) ഉള്ള വാഹനങ്ങള്‍വരെ തടഞ്ഞിടുകയാണ്. പച്ചക്കറികള്‍ വളരെവേഗം നശിച്ചുപോകുന്നതിനാല്‍ വ്യാപാരികള്‍, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന കൈക്കൂലി നല്‍കും. 
കര്‍ണാടക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന കൈക്കൂലി നല്‍കാത്തപക്ഷം വാഹനങ്ങള്‍ പിറ്റേന്ന് രാവിലെവരെ തടഞ്ഞിടും. കേരളത്തിലേക്ക് കച്ചവടത്തിന് സാധനങ്ങള്‍ കൊണ്ടുവരുന്നത് മലയാളികളായതിനാല്‍ ഈ പകല്‍ക്കൊള്ള ചോദ്യംചെയ്യുവാനും ആരുമില്ല. എന്നാല്‍ ഇതേ സാധനങ്ങള്‍ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളിലാണ് കൊണ്ടുവരുന്നതെങ്കില്‍ ഉദ്യോഗസ്ഥര്‍ ചെക്ക്‌പോസ്റ്റ് കടത്തിവിടുകയും ചെയ്യുന്നുവെന്നാണ് പരാതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  19 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  19 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  19 days ago
No Image

പാലക്കാട് നഗരസഭയില്‍ ലീഡ് പിടിച്ചെടുത്ത് രാഹുല്‍; ലീഡ് 5000 കടന്നു

Kerala
  •  19 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  19 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  19 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  19 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  19 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  19 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  19 days ago