ആളില്ലാത്ത വീട്ടില്‍ മോഷണം; 20000 രൂപ നഷ്ടപ്പെട്ടു
മാനന്തവാടി: ആളില്ലാത്ത വീട്ടില്‍ നിന്നു 20,000ത്തോളം രൂപ മോഷണം പോയി. മില്‍ക്ക് സൊസൈറ്റി റോഡിലെ തേജസ് അയിരൂര്‍ വില്ലയിലെ ആനി ബെന്നറ്റിന്റെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. വീടിന്റെ പിറകുവശത്തെ ഗ്ലാസ് നീക്കം ചെയ്താണ് മോഷ്ടാവ് അകത്ത് കടന്നത്. ആനി ഏരുമത്തെരുവില്‍ താമസിക്കുന്ന തങ്കമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്.
താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്നാണ് പണം മോഷ്ടിടിച്ചത്. ഇന്നലെ രാവിലെ 7.30 ഓടെയാണ് മോഷണം നടന്ന വിവരമറിഞ്ഞത്. 75 പവനും ഒരു ലക്ഷത്തി 17000 രൂപയുമാണ് മോഷണം നടന്നതെന്നാണ് ആനി പൊലിസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. പിന്നീട് നടത്തിയ വിശദമായ തിരച്ചിലിലാണ് 20000 രൂപ മാത്രമേ നഷ്ട്ടപ്പെട്ടിട്ടുള്ളുവെന്ന് മനസിലായത്.
മാസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്നു 60,000 രൂപയും 15 പവനും മോഷണം പോയിരുന്നു.
പൊലിസ് നടത്തിയ അന്വേഷണത്തില്‍ വീടുമായി ബന്ധമുള്ള 15കാരനാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച നടന്ന മോഷണവും 15കാരനാണ് നടത്തിയതെന്നും ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്യ മോഷണം നടന്ന വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."