സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്; സ്റ്റാന്റില്‍ പ്രവേശിക്കാനാകാതെ ബസുകള്‍
കാക്കനാട്: തൃക്കാക്കര മുനിസിപ്പല്‍ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന റോഡിലെ അനധികൃത വാഹന പാര്‍ക്കിങ് അപകട ഭീതി സൃഷ്ടിക്കുന്നു.
റോഡിന്റെ പകുതി ഭാഗം കൈയടക്കിയുള്ള സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് സ്റ്റാന്റില്‍ പ്രവേശിക്കുന്ന കെ.എസ്.ആര്.
ടി.സി ഉള്‍പ്പെടെയുള്ള ബസുകള്‍ക്കാണ് യാത്രാ ഭീഷണിയാകുന്നത്.
മാരുതി ഒമിനി വാഹനം റോഡിനു കുറുകെ പാര്‍ക്കിങ് ചെയ്തത് മൂലം സ്റ്റാന്റിലൂടെ കയറി പോകുന്ന കെ.യു.ആര്.ടി.സി ബസ് തിരിയാനിടമില്ലാതെ കഷ്ട്ടപ്പെട്ടത്. അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനം എടുത്തുമാറ്റി ഗതാഗതം സുഗമമാക്കുന്നതിന് ബസ് ജീവനക്കാര്‍ കാര്‍ ഉടമയെ അന്വേഷിച്ചു നടന്നെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബസ് പിന്നോട്ടെടുത്തതിനു ശേഷം സ്റ്റാന്റില്‍ കയറാതെയാണ് യാത്ര തുടര്‍ന്നത്.
സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് മൂലം ബസ് സ്റ്റാന്റ് റോഡിനു സമീപത്തെ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന നഗരസഭയുടെ വാഹനങ്ങള്‍ ആവശ്യ സര്‍വീസുകള്‍ക്ക് പോലും പുറത്തിറക്കുവാന്‍ കഴിയാതെ ഉരാക്കുടുക്കിലാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."