സൗജന്യ യാത്രയൊരുക്കി പൊലിസ്; ഹര്‍ത്താല്‍ രോഗികളെ ബാധിച്ചില്ല
അമ്പലപ്പുഴ: ബി.ജെ.പി സംസ്ഥാന വ്യാപകമായി ഇന്നലെ നടത്തിയ ഹര്‍ത്താല്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ രോഗികളെ ബാധിച്ചില്ല. പതിവ് പോലെ ഒ.പി വിഭാഗത്തിലും, അത്യാഹിത വിഭാഗങ്ങളിലും തിരക്കനുഭപെട്ടു. ഒ.പി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ തലേദിവസംതന്നെ ആശുപത്രി വക ക്വാട്ടേഴ്സില്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ ആശുപത്രി ജീവനക്കാരെയും രോഗികളെയും യാത്രക്കാരയും ആശുപത്രിയില്‍ എത്തിക്കാന്‍ കേരളാ പൊലിസ് സൗജന്യ യാത്ര ഒരുക്കിയത് ആശ്വാസമായി.
യാത്രാക്ലേശം ഇല്ലാതെ യാത്രക്കാര്‍ക്കും, ജീവനക്കാര്‍ക്കും രോഗികള്‍ക്കും ആശുപത്രിയിലും തിരികെ മടങ്ങി വീടുകളിലും എത്താന്‍ സാധിച്ചു. ജില്ലാ പൊലിസ് ചീഫ് സുരേന്ദ്രന്, ഡിവൈ.എസ്.പി പി.വി ബേബി എന്നിവരുടെ നിര്‍ദേശപ്രകാരം ആലപ്പുഴ എ. ആര് ക്യാംപില്‍ നിന്നുള്ള പൊലിസ് അമ്പലപ്പുഴ എസ്. ഐ രാധാകൃഷണന്, പുന്നപ്ര എസ്.ഐ, അജയ മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജീപ്പുകളിലാണ് സൗജന്യയാത്ര ഒരുക്കിയത്.
വണ്ടാനം ആശുപത്രി സൂപ്രണ്ട് രാംലാലിന്റെ നിര്‍ദേശപ്രകാരം രണ്ട് ആംബുലന്‍സുകള്‍ നിരത്തില്‍ ഇറങ്ങിയതും രോഗികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. അമ്പലപ്പുഴയില്‍ ബി.ജെ.പി രാവിലെ പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."