HOME
DETAILS

തിരുവമ്പാടി എയര്‍പോര്‍ട്ട്: മലബാറിന്റെ പുതിയ വികസന പ്രതീക്ഷ

  
backup
August 05 2017 | 21:08 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-2

കോഴിക്കോട്: തിരുവമ്പാടിയില്‍ വിമാനത്താവളം നിര്‍മിക്കുന്നതു സംബന്ധിച്ച് സാധ്യതാ പഠനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ മലബാര്‍ വീണ്ടും വികസന പ്രതീക്ഷയില്‍.
കണ്ണൂരില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ വിമാനമിറക്കാന്‍ കഴിയുവെന്നിരിക്കെയാണ് മലബാറില്‍ മറ്റൊരു വിമാനത്താവളത്തിനുകൂടി സാധ്യത തെളിയുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 120 കിലാമീറ്റര്‍ അകലെ കോഴിക്കോടിന്റെ മലയോര പ്രദേശമായ തിരുവമ്പാടിയിലാണ് മലബാറിന്റെ മൂന്നാമത്തെ വിമാനത്താവളം യാഥാര്‍ഥ്യമാകാന്‍ പോകുന്നത്.
ഇതിനുള്ള സാധ്യതാ പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയതോടെ തിരുവമ്പാടി വിമാനത്താവളത്തിന്റെ ആവശ്യകതയും പ്രായോഗികതയും സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്.
  കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസന സാധ്യതയ്ക്ക് ഏറ്റ മങ്ങലും പ്രവാസിയാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയുമെല്ലാം തിരുവമ്പാടി വിമാനത്താവളത്തിന്റെ സാധ്യത കൂട്ടിയിരിക്കുകയാണ്.
വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി വേണമെങ്കില്‍ കരിപ്പൂരില്‍ റണ്‍വേ ദീര്‍ഘിപ്പിക്കേണ്ടി വരും.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ പ്രകാരം 4500 കോടിയുടെ നവീകരണം നടത്തിയാലേ കരിപ്പൂര്‍ വിമാനത്താളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുതകുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാകൂ.
ഇതിനുള്ള ഭൂമി ഏറ്റെടുക്കല്‍ കീറാമുട്ടിയാണ് താനും. ഈ സാഹചര്യത്തിലാണ് കരിപ്പൂരില്‍ നിന്നു 30 കിലോമീറ്റര്‍ അകലത്തില്‍ 3000 കോടിയില്‍ ഒരു അന്താരാഷ്ട്രാ വിമാനത്താവളം എന്ന സാധ്യതയ്ക്ക് പ്രധാന്യമേറുന്നത്.
 2011 ല്‍ മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിമാനത്താവളത്തിനായുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ ഇവിടെയെത്തി നില്‍ക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 2165 ഏക്കര്‍ വരുന്ന തിരുവമ്പാടി എസ്‌റ്റേറ്റ് ഏറ്റെടുത്താല്‍ വിമാനത്താവളം നിര്‍മിക്കാനാകും.
 2011ല്‍ തന്നെ മുന്‍ എയര്‍പോര്‍ട്ട് ഡയക്ടര്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയതാണ്.
വിമാനത്താവളം യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ മലബാര്‍ ഇന്റെര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ഇനി സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് കമ്മിറ്റിയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നല്‍കുകയാണ് ചെയ്യേണ്ടതെന്നും സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ ഈ അപേക്ഷ കൊടുക്കാനാകുമെന്നാണ് കരുതുന്നതെന്നും മലബാര്‍ ഇന്‍െര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്മിറ്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഷവലിയാര്‍ സി.ഇ ചാക്കുണ്ണി പറഞ്ഞു.
 സഹകരണ മേഖലയിലോ പ്രവാസികളുടെ പങ്കാളിത്വത്തോടെയോ കൊച്ചി, കണ്ണൂര്‍ എയര്‍പോര്‍ട്ട് മോഡലിലോ തിരുവമ്പാടി എയര്‍പോര്‍ട്ടിന്റെ നിര്‍മാണപ്രവൃത്തികള്‍ നടത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  23 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  23 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  23 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  23 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  23 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  23 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  23 days ago