HOME
DETAILS

സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ കര്‍ശനമാക്കാന്‍ വിദ്യാഭ്യാസവകുപ്പും

  
Web Desk
August 09 2016 | 18:08 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%81%e0%b4%b0

ചെറുവത്തൂര്‍:  റോഡ് സുരക്ഷാനിയമങ്ങള്‍ കാറ്റില്‍ പറത്തി സ്‌കൂള്‍ വാഹനങ്ങള്‍ കുതിച്ചു പായുമ്പോള്‍ അതിനു തടയിടാന്‍ വിദ്യാഭ്യാസ വകുപ്പും. മോട്ടോര്‍ വാഹനവകുപ്പിന്റെ 17 നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. സ്വന്തമായി വാഹനങ്ങളില്ലാത്ത വിദ്യാലയങ്ങള്‍ താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നുണ്ട്.  ഇത്തരം വാഹനങ്ങള്‍ നിര്‍ബന്ധമായും 'ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി' എന്ന് മുന്‍വശത്തും, പിറകു വശത്തും രേഖപ്പെടുത്തണം. വെള്ളപ്രതലത്തില്‍ നീലനിറത്തിലുള്ള അക്ഷരങ്ങളിലായിരിക്കണം ഇത് രേഖപ്പെടുത്തേണ്ടത്.

നേരത്തെ തന്നെ ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഭൂരിപക്ഷം വാഹനമുടമകളും ഇങ്ങനെ രേഖപ്പെടുത്തിയിട്ടില്ല. മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളിലും ഫസ്റ്റ്എയ്ഡ് ബോക്‌സ്, ഫയര്‍ എക്സ്റ്റിഗ്യുഷര്‍ എന്നിവ നിര്‍ബന്ധമായും സൂക്ഷിക്കണം. കുട്ടികളുടെ ബാഗുകള്‍ സൂക്ഷിക്കാന്‍ പ്രത്യേകം സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അതും പലരും പാലിക്കാറില്ല. എന്നാല്‍ ഈ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയത് 10വര്‍ഷം ഡ്രൈവിങ് പരിചയമുള്ളവരെ മാത്രമേ സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാരായി നിയമിക്കാവൂ.

മോട്ടോര്‍വാഹന നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഒരു വര്‍ഷത്തില്‍ രണ്ടുതവണ ശിക്ഷ ലഭിച്ച ഡ്രൈവര്‍മാരെ തുടരാന്‍ അനുവദിക്കരുത്. സ്‌കൂള്‍ വാഹനങ്ങളില്‍ യാത്രചെയ്യുന്ന കുട്ടികളുടെ പേര്, രക്ഷിതാവിന്റെ പേരും വിലാസവും, ബന്ധപ്പെടാന്‍ കഴിയുന്ന ഫോണ്‍നമ്പര്‍ എന്നിവ നിര്‍ബന്ധമായും വാഹനങ്ങളില്‍ സൂക്ഷിക്കണം. സുരക്ഷയുടെ ഭാഗമായി വാഹനങ്ങളില്‍ രക്ഷിതാക്കളുടെയോ, അധ്യാപകരുടെയോ സാന്നിധ്യം ഉറപ്പാക്കണം. വാഹന ഡ്രൈവര്‍മാരുടെ കുട്ടികളോടുള്ള പെരുമാറ്റം മനസിലാക്കുന്നതിനായി സ്‌കൂള്‍ അധികൃതരോ, പി.ടി.എ ഭാരവാഹികളോ പരിശോധന നടത്തികയും വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സ്‌കൂള്‍ വാഹനങ്ങളുടെ വേഗത നിശ്ചിതപരിധിയില്‍ കൂടാതിരിക്കാന്‍ സ്പീഡ് ഗവേണര്‍ നിര്‍ബന്ധമായും സ്ഥാപിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

സ്‌കൂള്‍ വാഹനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാതെ സര്‍വിസ് നടത്തുന്നത് തടയുന്നതിനായി  ബാലവകാശ കമ്മിഷന്റെ  നിര്‍ദേശ പ്രകാരം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ തയാറാക്കിയ നിര്‍ദേശങ്ങളാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാലയങ്ങളിലേക്ക് നല്‍കിയിരിക്കുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  9 minutes ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  13 minutes ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം തൊഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  24 minutes ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  an hour ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago