ആദിവാസി കുടുംബങ്ങള്‍ കാട്ടാന ഭീതിയില്‍
പന്തല്ലൂര്‍: പന്തല്ലൂരിനു സമീപം പത്താംനമ്പര്‍ ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ കാട്ടാന ഭീതിയില്‍.
മൂന്ന് കാട്ടാനകള്‍ ചേര്‍ന്ന സംഘം ആദിവാസി കുടിലുകള്‍ക്ക് ചുറ്റും തമ്പടിച്ചതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ വീടുകള്‍ക്കകത്ത് കഴിഞ്ഞുകൂടേണ്ടി വന്ന ദിവസങ്ങളും ഭീതിയോടെയാണ് ആദിവാസികള്‍ ഓര്‍ക്കുന്നത്. വനം വകുപ്പില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ദേവാല റെയ്ഞ്ചര്‍ ശരവണന്റെ നേതൃത്വത്തില്‍ വന പാലകരെത്തി ആനകളെ കാട്ടിലേക്ക് തുരത്തിയതിന് ശേഷമാണ് ആദിവാസികള്‍ക്കിടയിലെ ഭീതി അകന്നത്. ഇതെപോലെ കോരഞ്ചാല്‍ ഗ്രാമത്തില്‍ ഒറ്റയാനയിറങ്ങി തെങ്ങ്, വാഴ തുടങ്ങിയ നിരവധി കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും മറ്റൊരാന ചേരമ്പാടിയില്‍ ഇറങ്ങി തോട്ടം തൊഴിലാളികളെയും വിദ്യാര്‍ഥികളെയും ഭീതിയിലാക്കുകയും ചെയ്തു. ചേരമ്പാടിയില്‍ നിന്ന് റെയ്ഞ്ചര്‍ ചിന്നസ്വാമിയുടെ നേതൃത്വത്തില്‍ വനപാലകരെത്തി. ആനയെ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും കാട്ടിലേക്ക് തുരത്തി. കാട്ടാനയുടെ ശല്യത്തില്‍ നിന്നും തങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ആവശ്യമാണന്നാണ് ഇവിടുത്തുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."