അന്തര്‍ ജില്ലാ മോഷ്ടാക്കള്‍ പിടിയില്‍
പട്ടാമ്പി: 80ഓളം മോഷണ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കാര്‍ലോസ് എന്ന അനില്‍കുമാര്‍ (51), കൂട്ടാളികളായ വാളയാര്‍ ടോണി (39), കുളത്തൂര്‍ മണി എന്ന വേണുഗോപാലന്‍ (47) എന്നിവര്‍ പട്ടാമ്പി സിഐ പി എസ് സുരേഷിന്റെയും സംഘത്തിന്റേയും പിടിയിലായി.
ഇന്നലെ രാവിലെ കൊപ്പം ബീവറേജസ് കോര്‍പ്പറേഷന്‍ സ്റ്റാളിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ വിശദമായ ചോദ്യം ചെയ്തതില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി വിവരം ലഭിച്ചു. നിരവധി മോഷണ കേസുകളില്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞ ഇവര്‍ കഴിഞ്ഞ മാസമാണ് ജയിലില്‍ നിന്നും ഇറങ്ങിയത്.
രാത്രികാല മോഷങ്ങള്‍ തടയുന്നതിന് പാലക്കാട് ജില്ലാ പൊലിസ് മേധാവി ഡോ. ശ്രീനിവാസിന്റെ നിര്‍ദ്ദേശാനുസരണം പട്ടാമ്പി സിഐ പി എസ് സുരേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ എസ്‌ഐ ലൈസാദ് മുഹമ്മദ്, എസ്‌സിപിഒ വിനോദ്, സിപിഒമാരായ അബ്ദുള്‍ റഷീദ്, ബിജു, ഷാജഹാന്‍, സുജേഷ് കുമാര്‍, ഷമീര്‍ എന്നിവരുമുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് ഇതേ സ്ഥലം കുപ്രസിദ്ധ മോഷ്ടാവ് പിലാത്തറ സലീമിനെ ശ്രീകൃഷ്ണപുരത്ത് വെച്ച് പിടികൂടിയിരുന്നു.
ആലത്തൂര്‍: ബസ്സുകളിലും തിരക്കുള്ള മാര്‍ക്കറ്റുകളിലും സ്ഥിരമായി മോഷണം നടത്തുന്ന മോഷ്ടാക്കളെ ആലത്തൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണുത്തി നടത്തറ നടുവീട്ടില്‍ വര്‍ഗീസ് (57) ,പാലക്കാട് മുണ്ടൂര്‍ നൊച്ചുക്കുള്ളി വീട്ടില്‍ രാജേഷ് (35) എന്നിവരെയാണ് ആലത്തൂര്‍ എസ്.ഐ.എസ്.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.സ്റ്റേഷനില്‍ കൊണ്ട് വന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. വടക്കഞ്ചേരി ,ആലത്തൂര്‍ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ആലത്തൂര്‍ സബ്ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങി പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ പോയ തരൂര്‍ കുരുത്തിക്കോട് ശേഖരന്‍ മാസ്റ്ററുടെ (81) 20,000 രൂപ നഷ്ടപ്പെട്ടിരുന്നു.
ഇദ്ദേഹം നല്‍കിയ പരാതി പ്രകാരം പൊലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാണ്. മെഡിക്കല്‍ സ്‌റ്റോറിലെ സി.സി.ടി.വി ദൃശ്യമാണ് പ്രതികളെ ഉടന്‍ പിടികൂടാന്‍ സഹായമായത്. ഹോം ഗാര്‍ഡ് വെങ്കിടാചലമാണ് ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇവരെ തിരിച്ചറിഞ്ഞത്. സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന സിവില്‍ പൊലിസ് ഓഫിസര്‍മാരായ സൂരജും സന്തോഷുമാണ് മോഷ്ടാക്കളെ കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."