സന്തുഷ്ട പ്രവാസം;ഒരു മന:ശാസ്ത്ര സമീപനം: ബോധവത്‌കരണ ക്ലാസ്സ് സംഘടിപ്പിച്ചു
റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ "സന്തുഷ്ട പ്രവാസം;ഒരു മന:ശാസ്ത്ര സമീപനം" എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. വെൽഫെയർ വിങ് ചെയർമാൻ ഇഖ്ബാൽ തിരൂർ അദ്ധ്യക്ഷത വഹിച്ചു. സഊദി നാഷണൽ കമ്മറ്റി സെക്രട്ടേറിയറ്റ് അംഗം ഉസ്മാനലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്‌തു. പ്രവാസികൾ നിത്യജീവിതത്തിൽ അനുഭവിക്കുന്ന വ്യത്യസ്ത മാനസിക പിരിമുറുക്കങ്ങളും അവയുടെ മന:ശാസ്ത്രപരമായ പരിഹാരമാർഗ്ഗങ്ങളും ക്ലാസ്സിൽ വിശകലനം ചെയ്‌തു. ഷാഫി മാസ്റ്റർ കരുവാരകുണ്ട് ബോധവത്‌കരണ ക്ലാസിനു നേതൃത്വം നൽകി.
നാഷണൽ കമ്മറ്റി സെക്രട്ടേറിയറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര, സെൻട്രൽ കമ്മറ്റി സെക്രട്ടറി സത്താർ താമരത്ത്, മലപ്പുറം ജില്ലാ കെ.എം.സി.സി ആക്ടിംഗ് പ്രസിഡൻറ് ഷരീഫ് അരീക്കോട്, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഷൗക്കത്ത് കടമ്പോട്ട്, അഷ്റഫ് മോയൻ, യൂനസ് കൈതക്കോടൻ, വെൽഫെയർ വിങ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ റഫീഖ് ചെറുമുക്ക്, ഇസ്‌മാഈൽ പടിക്കൽ, സലീം കൊണ്ടോട്ടി, ഇസ്ഹാഖ് താനൂർ, ഫൈസൽ തോട്ടത്തിൽ, യൂനസ് തോട്ടത്തിൽ, ഫിറോസ് കൊണ്ടോട്ടി, തുടങ്ങിയവർ നേതൃത്വം നൽകി. വെൽഫെയർ വിങ്ങ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ഷറഫ് പുളിക്കൽ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ നൗഫൽ തീരൂർ സ്വാഗതവും യൂനസ് നാണത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."