HOME
DETAILS

പൗരത്വ സംരക്ഷണത്തിന് ഐക്യത്തോടെ പ്രവർത്തിക്കുക: എസ് ഐ സി അൽഖോബാർ

  
backup
December 28 2019 | 13:12 PM

46543123123123-2

ദമാം: "ഇന്ത്യ മരിക്കരുത് നമുക്ക് ജീവിക്കണം" എന്ന പ്രമേയത്തിൽ സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് സമസ്‌ത ഇസ്‌ലാമിക് സെന്റർ അൽകോബാർ സെൻട്രൽ കമ്മിറ്റിപൗരത്വ സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു. എസ് ഐ സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി ചെയര്‍മാൻ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ മൊഗ്രാൽ ഉദ്ഘാടനം ചെയ്‌തു.  എസ് ഐ സി പ്രസിഡൻറ് അബ്‌ദുന്നാസർ ദാരിമി കമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

"ഇന്ത്യ മരിക്കരുത് നമുക്ക് ജീവിക്കണം" എന്ന പ്രമേയത്തിൽ  നടന്ന സമ്മേളനത്തിൽ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ ബാഖവി പ്രമേയ പ്രഭാഷണം നടത്തി "ഇന്ത്യാ രാജ്യത്തിന്റെ മഹത്തായ ഭരണ ഘടനാവകാശത്തെ ഇല്ലാതാക്കുകയും ഇന്ത്യൻ ജനതയെ ഭയപ്പെടുത്തി ഭരിക്കുകയും ചെയ്യുന്ന  ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ ജാതിമത ഭേദമന്യേ  മുഴുവൻ പൗരൻമാരും ഒറ്റക്കെട്ടായി പ്രവത്തിക്കണമെന്നും ഒരു വിഭാഗത്തിന്റെ പ്രശ്‌നമായി മാത്രം കരുതാതെ ഇന്ത്യൻ ഭരണ ഘടനക്കെതിരെയുള്ള ഭരണകൂട ഫാസിസ്റ്റുകളുടെ കടന്നു കയറ്റത്തിനെതിരെയുള്ള പ്രതിഷേധമായി കരുതി പ്രവര്‍ത്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.   


ഇഖ്ബാൽ ആനമങ്ങാട് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സൈനുൽ ആബിദ് സുഹ്‌രി (ഐ.സി.എഫ്), നജീബ്. പി. കെ. (ഒ ഐ സി സി), സിദ്ദീഖ് പാണ്ടികശാല (കെ എം സി സി), എന്നിവർ സംസാരിച്ചു. അബ്‌ദുറഹ്‌മാൻ മൗലവി, സയ്യിദ് അലി അക്ബർ തങ്ങൾ, മുഹമ്മദ് പുതുക്കുടി, സയ്യിദ് യഹിയ തങ്ങൾ, മുഹമ്മദ് ഷാജി, അബ്ദുൽ റസാഖ് ഓണന്ത, അഷ്‌റഫ് മൊറയൂർ, സുബൈർ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മുസ്‌തഫ പൂക്കാടൻ സ്വാഗതവും  വർക്കിംഗ് സെക്രട്ടറി അബ്ദുൽ റഹ്മാൻ ഉദുമ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  25 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  25 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  25 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  25 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  25 days ago