HOME
DETAILS

ഇന്ത്യൻ ഭരണ ഘടന മാറ്റിയെഴുതാൻ കേന്ദ്ര സർക്കാർ ശ്രമം: ഷാഫി ചാലിയം 

  
backup
December 28 2019 | 13:12 PM

4546464312312-2
ജിദ്ദ: മുസ്ലിം ലീഗ് നേതാക്കൾ ഉൾപ്പെടെയുള്ള രാഷ്‌ട്ര ശിൽപ്പികൾ രൂപം കൊടുത്ത ഇന്ത്യൻ ഭരണഘടന മത ന്യുന പക്ഷങ്ങൾക്കു അർഹമായ പരിഗണനയും അവകാശങ്ങളും നൽകുന്നുണ്ടെന്നും എന്നാൽ ഇത്തരം അവകാശങ്ങൾ ഒന്നൊന്നായി എടുത്തു കളയുക വഴി ഇന്ത്യൻ ഭരണ ഘടന മാറ്റിയെഴുതുവാനാണ്  കേന്ദ്ര  സർക്കാർ ശ്രമിക്കുന്നതെന്നും മുസ്‌ലിം ലീഗ് നേതാവ് ഷാഫി ചാലിയം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം തികച്ചും ഭരണ ഘടന വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റുവൈസ് കെഎംസിസി സംഘടിപ്പിച്ച കൺവെൻഷനിൽ 'ഇന്ത്യൻ ഭരണ ഘടന നേരിടുന്ന വെല്ലുവിളിയും മത ന്യുനപക്ഷങ്ങളുടെ ഭാവിയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
 
      ലോകത്ത് കേട്ടുകേൾവിയില്ലാത്ത നിയമങ്ങളാണ് ബി.ജെ.പി. സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നതെന്നും മത ന്യുനപക്ഷങ്ങളെ  മർദ്ദന മുറകൾ കൊണ്ട് അടിച്ചമർത്തുന്ന  ഒരു രാജ്യമായിട്ടാണ് ഇപ്പോൾ  ലോക രാജ്യങ്ങൾ ഇന്ത്യയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യുനപക്ഷാവകാശങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെട്ടു കൊണ്ടിരിക്കുന്ന  വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലിം ലീഗ് പാർട്ടിയുടെ പ്രാധാന്യം വർധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ മതേതര വിശ്വാസികളെയും കൂടെ നിർത്താൻ മുസ്‌ലിം സംഘടനകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
      റുവൈസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജിദ്ദ കെഎംസിസി  സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്‌തു.  റുവൈസ് ഏരിയ കെഎംസിസി പ്രസിഡന്റ് പി.എം.എ.ഗഫൂർ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോഗം പ്രധിഷേധം രേഖപ്പെടുത്തി.  ഹൈദർ ദാരിമി തുവ്വൂർ ഖിറാഅത് നടത്തി. മുസ്ഥഫ ചെമ്പൻ, ഫിറോസ് പടപ്പറമ്പ്, മുസ്‌തഫ  ആനക്കയം, സലീം കരിപ്പോൾ, മുഹമ്മദ് കാടാമ്പുഴ, കബീർ നീറാട് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി സ്വാഗതവും സയ്യിദ് മുഹ്‌ദാർ തങ്ങൾ നന്ദിയും പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  24 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  24 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  24 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  24 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  24 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  24 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  24 days ago