സഊദിയിൽ വ്യാജ എക്‌സിറ്റിൽ വിമാനത്താവളത്തിൽ പിടിയിലായ മലയാളിക്ക് രണ്ടു മാസത്തെ ജയിൽ ശിക്ഷക്ക് ശേഷം മോചനം
റിയാദ്: സുഹൃത്തുക്കൾ മുഖേന നാട്ടിലേക്കു പോകാനായി നിയമപരമല്ലാത്ത രീതിയിൽ എക്‌സിറ്റ് നേടിയ മലയാളി യാത്രക്കായെത്തിയപ്പോൾ വിമാനത്താവളത്തിൽ പിടിയിലായി. കിഴക്കൻ സഊദിയിലെ ദമാമിൽ നിന്നും നാട്ടിലേക്ക് പോകാനായി മറ്റു മാർഗ്ഗങ്ങൾ തിരഞ്ഞെടുത്ത കാട്ടാക്കട സ്വദേശി ഷാലു അപ്പിയാന്‍ ആണ് ഒടുവിൽ വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്.
സ്‌പോൺസർ ഒളിച്ചോട്ടക്കാരനായി പരാതി കൊടുത്തതിനെ തുടർന്ന് ഹുറൂബ് ഗണത്തിൽ പെട്ട ഇദ്ദേഹത്തിന് സഊദി നാടാണയാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. ഇതേ തുടർന്നാണ് നിയമ പരമല്ലാത്ത മാർഗം വഴി സഊദി വിടാൻ ശ്രമം നടത്തിയത്. എന്നാൽ, വിമാനത്താവളത്തിൽ വെച്ച് ഇദ്ദേഹം പിടിയിലാകുകയായിരുന്നു. ഇതോടെ രണ്ടു മാസം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ഇദ്ദേഹത്തെ സഊദിയിൽ നിന്നും കയറ്റിവിടാൻ വിധിച്ചിരിക്കുകയാണ്.
ഇരുപത്തി നാലു വര്‍ഷമായി സഊദിയിൽ ജോലി ചെയ്‌തു വരികയായിരുന്നു ഇദ്ദേഹം. ഇതിനിടെ കണ്‍സ്ട്രക്ഷന്‍ ജോലി ചെയ്‌തു വരുന്നതിനിടെ സ്‌പോണ്‍സര്‍ ഹുറൂബില്‍ അഥവാ ഒളിച്ചോട്ടത്തില്‍പ്പെടുത്തിയടോടെയാണ് നാട്ടിലേക്ക് പോകുന്നതിൽ തടസ്സമായത്. ഈ കേസിൽ ഉൾപ്പെട്ടാൽ സാധാരണ മറ്റു കേസുകൾ പോലെ പിന്നീട് പെട്ടെന്നൊന്നും കേസിൽ നിന്നും ഒഴിവാക്കാനോ മറ്റോ സാധിക്കുകയില്ല. ചിലപ്പോൾ വര്ഷങ്ങളോളം ഇവിടെ ദുരിത ജീവിതം നയിക്കേണ്ടി വരും.
ഇതേ തുടർന്നാണ് സുഹൃത്തുക്കൾ വഴി ഫൈനൽ എക്സിറ്റ് നേടിയത്. നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ ഫൈനൽ എക്‌സിറ്റ് വിസ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കേസിനൊടുവില്‍ നാട്ടിലേക്ക് എക്‌സിറ്റ് നല്‍കി കയറ്റിവിടാനാണ് ഉത്തരവിട്ട കോടതി ഇദ്ദേഹത്തെ ജാമ്യത്തിൽ വിടുകയായിരുന്നു. ഇതിനിടയില്‍ വ്യാജ എക്‌സിറ്റ് നേടികൊടുത്ത കൂട്ടുകാര്‍ രാജ്യം വിടുകയും ചെയ്‌തു. മൂന്നര വര്‍ഷം മുന്‍പാണ് ഷാലു അവസാനമായി നാട്ടില്‍ പോയത്. എംബസിയില്‍ നിന്ന് ഔട്ട് പാസ് കൂടി ലഭിക്കുന്നതോടെ എക്‌സിറ്റ് നേടി നാടണയാമെന്ന പ്രതീക്ഷയിലാണ് ഷാലു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."