HOME
DETAILS

നന്മണ്ടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ മദ്യപസംഘം ആക്രമിച്ച് പരുക്കേല്‍പ്പിച്ചു

  
backup
August 05 2017 | 21:08 PM

%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a6


ബാലുശ്ശേരി: നന്മണ്ട-13ല്‍ മദ്യപസംഘം എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ സി.കെ ബാബുരാജന്‍, സുനില്‍ എന്നിവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം നന്മണ്ട വില്ലേജ് ഓഫിസിന് പിന്‍വശത്തെ പറമ്പിലാണ് എക്‌സൈസ് സംഘത്തെ മദ്യപസംഘം തടഞ്ഞുവച്ച് മര്‍ദിച്ചത്. ഡ്യൂട്ടിയിലുള്ള എക്‌സൈസ് ഉദ്യാഗസ്ഥരെ മര്‍ദിച്ചതിനും കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയതിനും സലീഷ്, ഹരിദാസന്‍, വിജേഷ്, പ്രഭാകരന്‍, പ്രദീപന്‍ എന്നിവര്‍ക്കു പുറമെ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരേയാണ് കേസെടുത്തത്.
വില്ലേജ് ഓഫിസ് പരിസരം, ടൗണിലെ നിര്‍മാണത്തിലിരിക്കുന്ന കടകള്‍, മൂലേംമാവ്, പോസ്റ്റ് ഓഫിസ് റോഡ് എന്നിവിടങ്ങളിലാണ് മദ്യപാനവും വില്‍പ്പനയും തകൃതിയായി നടക്കുന്നത്. വൈകിട്ട് അഞ്ചു കഴിഞ്ഞാല്‍ വില്ലേജ് ഓഫിസ് പരിസരത്തേക്ക് പ്രവേശിച്ചവര്‍ക്കുനേരെ അസഭ്യവും അക്രമവുമാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മദ്യപസംഘത്തിന്റെ അക്രമങ്ങള്‍ ജനങ്ങളുടെ സൈ്വരജീവിതം നഷ്ടപ്പെടുത്തുന്നതായി വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് സംഘം രംഗത്തെത്തിയത്.
നിരപരാധികള്‍ പോലും അക്രമിക്കപ്പെടുന്നതായും പരാതിയുണ്ട്. സുഹൃത്തിന്റെ വീട്ടില്‍ പുസ്തകം വാങ്ങാനെത്തിയ താമരശേരി സ്വദേശിയായ വിദ്യാര്‍ഥിയെ കരുണാറാം സ്‌കൂളിനടുത്ത് എടച്ചേരിത്താഴത്ത് മദ്യപിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘമാളുകള്‍ തടഞ്ഞുവച്ച് കുപ്പിച്ചില്ലുപയോഗിച്ച് മുറിവേല്‍പ്പിച്ചതായും പരാതിയുണ്ട്. പൊലിസെത്തിയാണ് വിദ്യാര്‍ഥിയെ മോചിപ്പിച്ചത്.
നേരത്തെ ചില യുവജന സംഘടനകള്‍ മദ്യപസംഘങ്ങള്‍ക്കെതിരേ ശക്തമായി രംഗത്തെത്തിയിരുന്നു. ഇതില്‍ അയവു വന്നതോടെയാണ് അടുത്തിടെ വീണ്ടും അക്രമം പുനരാരംഭിച്ചത്. ഒളിവിലായ പ്രതികള്‍ക്കു വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  a month ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  a month ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  a month ago