ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് 11 പേര്‍ മരിച്ച സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍
ബംഗളൂരു: കര്‍ണാടകയിലെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച് 11 പേര്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹനൂര്‍ താലൂക്കിലെ സുല്‍വാടി കിച്ചുഗൂട്ടി മാരമ്മ ക്ഷേത്രത്തിലാണ് സംഭവം. 82 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രപരിസരത്തുള്ള അറുപതോളം കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രസാദത്തില്‍ വിഷാംശം കലര്‍ന്നതാണ് അപകടകാരണമെന്നാണ് നിഗമനം. ഇനിയും അഞ്ചുപേരെക്കൂടി പിടികൂടാനുണ്ടെന്നും പൊലിസ് അറിയിച്ചു.
ശാരീരിക അസ്വാസ്ഥ്യമുള്ളവരെ മൈസൂരു, ചാമരാജ നഗര്‍ എന്നീ ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്.
പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനെ ചൊല്ലി രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണോ കാരണം എന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.
അമ്പലത്തില്‍ ഇന്നലെ വിശേഷ പൂജ ഉണ്ടായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തുനിന്നു കൊണ്ടുവരുന്ന പ്രസാദങ്ങളും വിതരണം ചെയ്യാറുണ്ട്. ഇങ്ങനെ എത്തിച്ച പ്രസാദത്തിലാണോ വിഷാംശം കലര്‍ന്നത് എന്നും സംശയമുണ്ട്.
കുറ്റക്കാര്‍ ആരായിരുന്നാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചാമരാജനഗര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പുട്ടരംഗ ഷെട്ടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."