അയനിക്കാട് പാലത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി
നടുവണ്ണൂര്‍: മന്ദങ്കാവിലെ അയനിക്കാട് കൊയമ്പ്രത്ത്കണ്ടണ്ടി പാലത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി. ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടണ്ടിയുടെ ആസ്തി വികസന ഫണ്ടണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ഇതോടെ ഉള്ള്യേരി-നടുവണ്ണൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗതാഗതമാര്‍ഗവും യാഥാര്‍ഥ്യമാകും.
നടുവണ്ണൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിന്റെ പരിധിയില്‍ വരുന്ന അയനിക്കാട് തുരുത്ത് നിവാസികളുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇതോടെ സഫലമാകാന്‍ പോകുന്നത്. തുരുത്തിലുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ പുഴ കടക്കേണ്ടണ്ട സാഹചര്യമാണ് നിലവിലുള്ളത്. അല്ലെങ്കില്‍ രണ്ടു കിലോമീറ്റര്‍ ദൂരം നടന്നുവേണം മന്ദ ങ്കാവിലെത്താന്‍. ഇരുവശത്തും പൊന്തക്കാടുകള്‍ നിറഞ്ഞതും മഴക്കാലത്ത് ഇവിടങ്ങളില്‍ വെള്ളം ഉയരുന്നതും ഇതുവഴിയുള്ള യാത്ര ദുഷ്‌കരമാക്കുകയാണ്.
കഴിഞ്ഞ ദിവസം പാലം പണിയുന്ന സ്ഥലം പുരുഷന്‍ കടലുണ്ടണ്ടി എം.എല്‍.എ സന്ദര്‍ശിച്ചു. അയനിക്കാട്ട് നടന്ന പ്രദേശവാസിളുടെ സംഗമം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യശോദ തെങ്ങിട അധ്യക്ഷയായി. പി. അച്യുതന്‍, സി.എം ശ്രീധരന്‍, എന്‍. ആലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."