മൂത്തേടത്തെ വിദ്യാര്‍ഥികളുടെ നെല്‍കൃഷിക്ക് 'ഫുള്‍ എപ്ലസ്'
കരുളായി: മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്, സ്‌കൗട്ട് വിദ്യാര്‍ഥികള്‍ ഇറക്കിയ നെല്‍കൃഷി വിളഞ്ഞത് നൂറില്‍ നൂറ് മേനിയോടെ. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവ രീതിയിലാണ് വിദ്യാര്‍ഥികള്‍ പഞ്ചായത്തിലെ തന്നെ കാറ്റാടിയിള്ള പാടശേഖരത്തില്‍ നെല്‍കൃഷി ഇറക്കിയത്.
സ്ഥലം പാട്ടത്തിനെടുത്താണ് വിദ്യാര്‍ഥികള്‍ നൂറ് ദിവസം മുന്‍പ് എം.എ4 ഇനത്തില്‍പ്പെട്ട് നെല്ല് കൃഷിയിറക്കിയത്. കൃഷിയില്‍ വാണിജ്യവല്‍ക്കരണത്തിനുപരി 'നമ്മുടെ നെല്ല് നമ്മുടെ അന്നം' എന്ന സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ഈ വര്‍ഷം വിദ്യാര്‍ഥികള്‍ കൃഷി തുടങ്ങിയത്. കിട്ടിയ നെല്ല് അരിയാക്കിയ ശേഷം സകൂളിന്റെ സ്വന്തം ബ്രാന്റായ 'തനിമ'യില്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം. കാര്‍ഷിക മേഖലയില്‍ തന്നെ നിരവധിയായ പരീക്ഷണണങ്ങള്‍ നടത്തി വിജയിച്ച എന്‍.എസ്.എസ് യൂനിറ്റ് നിരവധി ഉത്പന്നങ്ങളാണ് തനിമ ബ്രാന്റില്‍ വിപണയിലിറക്കിയത്.
നിര്‍ധനരായ ആറ് കുടുംബങ്ങള്‍ക്ക് വീട് ഒരുക്കി നല്‍കിയതിനുള്ള സാമ്പത്തികസ്രോതസ് പ്രധാനമായും ക@െത്തിയതും ഇവിടുത്തെ വിദ്യാര്‍ഥികള്‍ കൃഷി ചെയ്താണ്. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് വി.കെ ഷാനവാസ് നിര്‍വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ മുസ്തഫ വലിയാട്ടില്‍, എം.ടി.എ ചെയര്‍പേഴ്‌സണ്‍ സക്കീന, ഗഫൂര്‍ കല്ലറ, അനില്‍ കുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ.എം റെമീന, സ്‌കൗട്ട് അധ്യാപകന്‍ എ.സി പ്രജില്‍, മുഹമ്മദ് റസാഖ് സംസാരിച്ചു. വളണ്ട@ിയര്‍മാരായ അസ്‌ന, ഹാനോക്ക്, ജുനൈസ്, പ്രവീണ, റിന്‍ഷ, ദിയ, സാം, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."