പൊലിസിനും മാധ്യമങ്ങള്‍ക്കുമെതിരേ വിമര്‍ശനവുമായി അതുല്‍ ശ്രീവ
കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളജില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ അറസ്റ്റിലായ എം80 മൂസ ഫെയിം അതുല്‍ ശ്രീവ പൊലിസിനും മാധ്യമങ്ങള്‍ക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. തന്നെ കള്ളനും പിടിച്ചു പറിക്കാരനും ഗുണ്ടാതലവനുമൊക്കെയായി പൊലിസ് ചിത്രീകരിച്ചപ്പോള്‍ മാധ്യമങ്ങള്‍ അതിനെക്കുറിച്ച് അന്വേഷിച്ചോയെന്ന് ചോദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അതുലിന്റെ വിമര്‍ശനം. താന്‍ മര്‍ദിച്ചുവെന്നു പറയുന്ന കുട്ടിക്ക് പരുക്കുകള്‍ ഒന്നുമില്ല, എന്നിട്ടും പരുക്കുകള്‍ ഉണ്ടാക്കിയതിനുള്ള വകുപ്പുകള്‍ ചേര്‍ത്ത് തന്നെ ജയിലിലടച്ചു.
13 ദിവസമാണ് ജയിലില്‍ കഴിയേണ്ടി വന്നത്. ഇതിനുമാത്രം എന്തപ തെറ്റാണ് ഞാന്‍ ചെയ്തതെന്നു പൊലിസുകാര്‍ വ്യക്തമാക്കണം. തന്നെ അറസ്റ്റ് ചെയ്‌തെങ്കിലും സംഭവം നടന്ന ഗുരുവായൂരപ്പന്‍ കോളജില്‍ തന്നെ തെളിവെടുപ്പിന് കൊണ്ടുപോയില്ല. ഞാന്‍ ഡ്രഗ് ഉപയോഗിക്കുന്ന ഒരാളായി പോലും പൊലിസ് ചിത്രീകരിച്ചു. മുടി നീട്ടിയാല്‍ കഞ്ചാവു വലിക്കാരന്‍ എന്നു പറഞ്ഞ പൊലിസുകാരോട് താന്‍ ആര്‍.സി.സിയില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍ക്കു വേണ്ടിയാണ് മുടി വളര്‍ത്തുന്നതെന്ന് പറയുന്ന പോസ്റ്റ് ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെയാക്കിയതില്‍ നന്ദിയുണ്ടെന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. ഗുരുവായൂരപ്പന്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ അക്രമിച്ച് പണം കവര്‍ന്നെന്ന കേസില്‍ കഴിഞ്ഞ ദിവസം കസബ പൊലിസ് അതുല്‍ ശ്രീവയെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."