ഏഴുകണ്ണിപ്പാലം ഒഴിവാക്കിയ സ്കെച്ച് റെയില്‍വേ ചീഫ് എന്‍ജിനിയര്‍ക്ക് സമര്‍പ്പിച്ചു
അങ്ങാടിപ്പുറം: നിര്‍ദിഷ്ട ഒാരാടംപാലം-മാനത്തുമംഗലം ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തടസമാകുന്ന നിലവില്‍ റെയില്‍വേ ലൈനില്‍ പുഴക്ക് കുറുകെയുള്ള ഏഴുകണ്ണിപ്പാലത്തില് നിന്നും അലൈന്മെന്റ് മാറ്റുന്നതിനുള്ള പ്രപ്പോസല്‍ സ്കെച്ച് ചെന്നൈ സതേണ്‍ റെയില്‍വേ ചീഫ് എന്‍ജിനിയര്‍ക്ക് സമര്‍പ്പിച്ചതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ അലൈന്മെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് അലൈന്മെന്റ് കടന്നുപോകുന്ന റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യുന്ന ഏഴുകണ്ണിപ്പാലം ഒഴിവാക്കി സ്കെച്ച് തയാറാക്കണമെന്ന് നേരത്തെ റെയില്‍വേ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ടോട്ടല്‍ സ്റ്റേഷന് സര്‍വേ റിപ്പോര്‍ട്ടും മേല്‍പാലത്തിന്റെ വിവരങ്ങളും റെയില്‍വേക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 26ന് റെയില്‍വേ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് റെയില്‍വേ സ്പെസിഫിക്കേഷന്‍ അനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് സ്കെച്ച് തയാറാക്കിയിരിക്കുന്നത്.
ഇതിന് റെയില്‍വേ അനുമതി നല്കിയാല് ബൈപാസ് നിര്‍മാണത്തിന്റെ പ്രഥാന കടമ്പ കടക്കാനാകും. നേരത്തെ ബൈപാസ് നിര്‍മാണത്തിനായി റോഡിന്റെ അലൈന്മെന്റ് പ്രകാരം സ്ഥാപിച്ചിരുന്ന നഷ്ടപ്പെട്ട അതിര്‍ത്തിക്കല്ലുകള്‍ അധികൃതര്‍ പിന്നീട് പുനഃസ്ഥാപിച്ചിട്ടുണ്ട്.
അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ച ഭാഗങ്ങളിലെ സ്ഥലം ഏറ്റെടുക്കേ@ണ്ട പ്രവൃത്തി റവന്യൂ വകുപ്പാണ് കൈകാര്യം ചെയ്യേണ്ട@ത്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിച്ച് വരികയാണെന്നും മന്ത്രി ഉറപ്പ് നല്‍കിയതായും ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."