HOME
DETAILS
MAL
കരസേനാ മേധാവിക്കെതിരേ നടപടിയാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍
backup
December 29 2019 | 04:12 AM
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി യുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരേ അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എം.പി രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കത്തെഴുതി.
കരസേനാ മേധാവിയുടെ പ്രസ്താവന ഗുരുതരമായ ചട്ടലംഘനമാണ്.
ഭരണഘടനയുടെ 33ാം വകുപ്പ് സൈനികര്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതു വിലക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രതാപന്‍, ഇതുസംബന്ധിച്ചു രാജ്യത്തെ നിയമങ്ങളും കത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതില്‍നിന്നു സൈനിക ഉദ്യോഗസ്ഥരെ ഡിഫന്‍സ് സര്‍വിസ് റെഗുലേഷന്‍സ് വിലക്കിയിട്ടുണ്ട്. രാഷ്ട്രീയക്കാരെ തൃപ്തിപ്പെടുത്താനാണ് കരസേനാ മേധാവി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും കത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."