അവഗണനയില്‍ ഗ്രാമീണ റോഡുകള്‍
ശ്രീകണ്ഠപുരം: മലയോര മേഖലയിലെ നിരവധി റോഡുകള്‍ അവഗണനയുടെ ബാക്കി പത്രമായി തുടരുമ്പോഴും കുലുക്കമില്ലാതെ അധികൃതര്‍. വളക്കൈയില്‍ നിന്ന് കൊയ്യത്തേക്കുള്ള റോഡും ശ്രീകണ്ഠപുരത്ത് നിന്ന് നടുവിലിലേക്കുള്ള റോഡും അടിച്ചേരി-കൊളന്ത റോഡും നാഥനില്ലാത്ത അവസ്ഥയിലാണ്. ചെക്കിക്കടവ് പാലം ഉദ്ഘാടനം ചെയ്തതോടെ അപ്രോച്ച് റോഡായി ഇതിനു മാറ്റംവരുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണി ഏറ്റെടുക്കാന്‍ ആളില്ലെന്നാണ് പി.ഡബ്ല്യു.ഡി അധികൃതര്‍ പറയുന്നത്. എസ്റ്റിമേറ്റ് എടുത്ത് ഒന്‍പതുലക്ഷം രൂപയുടെ ടെന്‍ഡര്‍ വച്ചെങ്കിലും ഈ തുകയ്ക്ക് പ്രവൃത്തി തീര്‍ക്കാന്‍ കഴിയില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. ആകെ തകര്‍ന്നുകിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം ഇരിക്കൂര്‍ പി.ഡബ്ല്യു.ഡി ഓഫിസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.
ശ്രീകണ്ഠപുരത്തുനിന്ന് നടുവിലിലേക്കുള്ള റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. മലയോരത്തെ പ്രധാന റോഡായ ഇതു വര്‍ഷങ്ങളായി തകര്‍ച്ചയിലാണ്. 15 വര്‍ഷം മുന്‍പ് നന്നാക്കിയ റോഡാണ് മലപ്പട്ടം പഞ്ചായത്തിലെ വെസ്റ്റ്ഹില്‍-കൊളന്ത റോഡ്. അടിച്ചേരി റേഷന്‍പീടിക മുതല്‍ കൊളന്ത സ്‌കൂള്‍ വരെ കാല്‍നടയാത്ര പോലും ദയനീയമായിട്ടും അധികൃതര്‍ക്കു തിരിഞ്ഞുനോട്ടമില്ല.
പ്രതിപക്ഷമില്ലാത്ത പഞ്ചായത്ത് എന്ന നിലയില്‍ ഈ റോഡ് ഉപയോഗിക്കുന്നവരില്‍ കുറച്ചുപേര്‍ ഇതര രാഷ്ട്രീയ പ്രവര്‍ത്തകരായതിനാല്‍ അവഗണിക്കുന്നുവെന്നാണ് പരിസരവാസികളുടെ ആരോപണം. ടെന്‍ഡര്‍ എടുക്കാന്‍ ആളില്ലാത്തതാണു റോഡ് പ്രവൃത്തി വൈകുന്നതെന്നു പഞ്ചായത്ത് അധികൃതരും വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."