HOME
DETAILS

മഅ്ദനി ഇന്ന് നാട്ടിലെത്തും

  
backup
August 06 2017 | 02:08 AM

madani-at-keralam-today

ശാസ്താംകോട്ട(കൊല്ലം):പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തും. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മാതാപിതാക്കളെ കാണാനും സുപ്രിം കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് മഅ്ദനിയുടെ കേരള യാത്രക്ക് വഴിയൊരുങ്ങിയത്. ഇന്ന് ഉച്ചക്ക് 2.10ന് എയര്‍ ഏഷ്യ വിമാനത്തില്‍ ബംഗളൂരുവില്‍ നിന്ന് യാത്ര തിരിക്കുന്ന മഅ്ദനി മൂന്നോടെ നെടുമ്പാശ്ശേരിയിലെത്തും. 

ഭാര്യ സുഫിയാ മഅ്ദനി, ഇളയ മകന്‍ സെലാഹുദ്ദീന്‍ അയ്യൂബി, മൂന്ന് സഹായികള്‍, നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് മഅ്ദനിയെ അനുഗമിക്കുന്നത്. നാലിന് റോഡു മാര്‍ഗം അന്‍വാര്‍ശ്ശേരിയിലേക്ക് തിരിക്കും. തൊട്ടടുത്ത് സഹോദരനോടൊപ്പം താമസിക്കുന്ന മാതാപിതാക്കളെ കണ്ടതിനു ശേഷം അന്‍വാര്‍ശ്ശേരി യംത്തീംഖാനയിലെത്തും. എട്ടിന് വൈകിട്ട് ട്രെയിന്‍ മാര്‍ഗം തലശ്ശേരിക്ക് മടങ്ങി തലശ്ശേരി മുനിസിപ്പല്‍ ഹാളില്‍ ഒന്‍പതിന് നടക്കുന്ന മകന്‍ ഹാഫീസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കും.
മഅ്ദനിക്ക് ഇന്നുമുതല്‍ പത്തൊന്‍പതുവരെ ജന്മനാട്ടില്‍ തങ്ങാനാണ് സുപ്രിംകോടതിയുടെ അനുമതി.
കേരളത്തില്‍ തങ്ങാന്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പതിനാല് വരെയാണ് സുപ്രിം കോടതി ആദ്യം അനുമതി നല്‍കിയിരുന്നത്.
എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ സുരക്ഷ ചെലവുകള്‍ക്കായി വന്‍ തുക ആവശ്യപ്പെട്ടതോടെയായിരുന്നു യാത്ര മുടങ്ങിയത്.
വീണ്ടും മഅ്ദനി സുപ്രിം കോടതിയെ സമീപിച്ചതോടെയാണ് സുരക്ഷാ ചെലവുകള്‍ക്കുള്ള തുക കുറയ്ക്കുകയും തങ്ങാനുള്ള തിയതി ആറ് മുതല്‍ 19 വരെയായി ഉത്തരവിടുകയും ചെയ്തത്. ജന്മനാട്ടില്‍ മാതാപിതാക്കളെ കാണാന്‍ കോടതി മഅ്ദനിക്ക് അനുവാദം നല്‍കുന്നത് നാലാം തവണയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  a month ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  a month ago