അധികൃതരുടെ ശ്രമം വിഫലം; ചിറ്റാരിക്കാല്‍ പാലത്തില്‍ അപകടം പതിവ്
ചെറുപുഴ: അപകടമൊഴിവാക്കാന്‍ അധികൃതര്‍ നടത്തിയ ശ്രമം പാഴായതോടെ ചിറ്റാരിക്കാല്‍ പാലത്തില്‍ വീണ്ടും അപകടം.
മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി ചിറ്റാരിക്കാല്‍ പാലത്തിനു സമീപം രണ്ടു മീറ്ററിലധികം സ്ഥലമാണ് വീതി കൂട്ടി പാര്‍ശ്വഭിത്തി കെട്ടി നിര്‍മിച്ചത്. ഈ സൗകര്യം ഉപയോഗിച്ച് ചിറ്റാരിക്കാല്‍ പാലത്തിന്റെ ചെറുപുഴ റോഡിലേക്കുള്ള വളവ് വീതി കൂട്ടി അപകടം ഒഴിവാക്കാന്‍ ജനപ്രതിനിധികളുടെ സംഘം തീരുമാനിച്ചിരുന്നു.
ഇതേതുടര്‍ന്നു നീളത്തിലുള്ള കൈവരി പൊളിച്ച് മാറ്റാനും ധാരണയായിരുന്നു. എന്നാല്‍ ഇതിനു തടസമാകത്തക്ക രീതിയില്‍ വൈദ്യുതി തൂണ്‍ സ്ഥാപിച്ചതാണ് ഈ സംവിധാനം നടക്കാതെ പോകാന്‍ കാരണം.
ഈ കൈവരി പൊളിച്ചുനീക്കിയാല്‍ പുളിങ്ങോം ഭാഗത്തേക്കും ചിറ്റാരിക്കാല്‍ ഭാഗത്തേക്കും പോകുന്ന വാഹനങ്ങള്‍ക്കു തടസം കൂടാതെയും അപകടമുണ്ടാക്കാതെയും കടന്നുപോകാന്‍ കഴിയും.
വൈദ്യുതി തൂണ്‍ മാറ്റിസ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."