HOME
DETAILS
MAL
മസ്തിഷ്ക രോഗം ബാധിച്ച അഞ്ചു മാസം പ്രായമായ കുഞ്ഞിന് ചികിത്സ നിഷേധിച്ച് ആശുപത്രി
backup
August 06 2017 | 05:08 AM
ന്യൂഡല്‍ഹി: മസ്തിഷ്ക രോഗ ബാധിതയായ അഞ്ചുമാസം പ്രായമുള്ള ശിശുവിനെ ചികില്‍സിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹിയിലെ ആശുപത്രി. ശനിയാഴ്ചയാണു സംഭവം.
കിടക്ക ഒഴിവില്ലെന്ന് പറഞ്ഞാണ് ന്യൂഡല്‍ഹിയിലെ ഗീത കോളനിയിലുള്ള ചാച്ചാ നെഹ്റു ആശുപത്രി കുഞ്ഞിന് ചികിത്സ നിഷേധിച്ചത്.
നാലു മണിക്കൂറോളം അംഗപരിമിതരായ മാതാപിതാക്കളെ ആശുപത്രി അധികൃതര്‍ കാത്തുനിര്‍ത്തിച്ചു.
പിന്നീട് ഉന്നതരായ ആരോ വിളിച്ചുപറഞ്ഞശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."