വഴിനീളെ പ്രതിഷേധത്തിന്റെ കോലങ്ങള്‍ നിറയട്ടെ- അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി കണ്ണന് ഗോപിനാഥന്
ചെന്നൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് കോലം വരച്ചവരെ അറസ്റ്റ് ചെയ്ത ചെന്നൈ പൊലിസിന്റെ നടപടിക്കെതിരെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്. ട്വീറ്റ് പരമ്പരയിലൂടെ അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്.
Can you imagine 5 people, including girls were detained in Chennai for drawing this Kolam. Request all friends in Chennai to make kolams all along and protest. #WhatADemocracy #Resistance #NoToNRC #NoToNPR. pic.twitter.com/dh3m0vUoAT
— Kannan Gopinathan (@naukarshah) December 29, 2019
നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ ഈ കോലം വരച്ചതിന് അഞ്ചുപേരെ, അതും പെണ്‍കുട്ടികളുള്‍പെടെ അറസ്റ്റ് ചെയ്തിരിക്കുന്നു. കോലത്തിന്റെ ചിത്രം പങ്കുവെച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. ചെന്നൈ മുഴുവന്‍ ഇത്തരത്തിലുള്ള കോലങ്ങള്‍ വരക്കാനും പ്രതിഷേധിക്കാനും അദ്ദേഹം ട്വീറ്റ് ചെയ്തു.
Let there be Kolams all over. Thousands of them. #Resistance
— Kannan Gopinathan (@naukarshah) December 29, 2019
എല്ലായിടത്തും ആയിരക്കണക്കിന് കോലങ്ങള്‍ നിറയട്ടെ മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. കോലം പ്രതിരോധം എന്നെഴുതിയ ഒരു പോസ്റ്ററും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
#Resistance #EverydayArt #KolamProtest #RangoliProtest #NoToNRC #NoToNPR #NoToCAA https://t.co/2cUlH36DAi pic.twitter.com/2tWLTzKY0c
— Kannan Gopinathan (@naukarshah) December 29, 2019
ഇന്ന് രാവിലെയാണ് കോലം വരച്ച പ്രതിഷേധിച്ച അഞ്ചുപേരെ ചെന്നൈ പൊലിസ് അറസ്റ്റ് ചെയ്തത്, ജാമ്യം എടുക്കാന്‍ ചെന്ന അഭിഭാഷകരെ തടഞ്ഞു വെക്കുകയും ചെയ്തിരുന്നു.
നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.എം.കെയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുത്ത എം.കെ.സ്റ്റാലിന് അടക്കം 8000 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."