'അച്ചടക്കം ലംഘിച്ചാല്‍...': പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച എം.എല്‍.എയെ സസ്പെന്‍ഡ് ചെയ്ത് മായാവതി
ലഖ്നോ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച ബി.എസ്.പി എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി പാര്‍ട്ടി അധ്യക്ഷ മായാവതി അറിയിച്ചു. പതേരിയ എം.എല്‍.എ രമാബായി പരിഹാറിനെയാണ് ബി.എസ്.പിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
'ബി.എസ്.പി അച്ചടക്കമുള്ള പാര്‍ട്ടിയാണ്. അത് തകര്‍ക്കുന്നത് പാര്‍ട്ടി എം.പിയായാലും എം.എല്‍.എ ആയാലും നടപടി എടുക്കും'മായാവതി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, പരിഹാറിനെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.
'പൗരത്വ നിയമ ഭേദഗതി രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്ന ഒന്നാണെന്നും ഭരണഘടനയുടെ ധാര്‍മ്മികതയ്ക്ക് വിരുദ്ധമാണെന്നും ആദ്യമായി പറഞ്ഞ പാര്‍ട്ടികളിലൊന്നാണ് ബി.എസ്.പി. ബില്ലിനെതിരെ പാര്‍ട്ടി പാര്‍ലമെന്റില്‍ വോട്ട് ചെയ്തു, ബില്‍ റദ്ദാക്കണമെന്ന് ഞങ്ങള്‍ പ്രസിഡന്റിനോടും അഭ്യര്‍ത്ഥിച്ചു. അതേസമയം രമാബായ് പരിഹാര്‍ നിയമനിര്‍മ്മാണത്തിന് പിന്തുണ അറിയിച്ച് കൊണ്ട് മുന്നോട്ട് വന്നു, പാര്‍ട്ടി നയത്തില്‍ നിന്ന് വ്യതിചലിക്കുന്നതില്‍ നേരത്തെ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മായാവതി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."