പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം: കെ.എ.എം.എ
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകര്‍ക്കുന്നതുമായ ദേശീയ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള അറബിക് മുന്‍ഷി അസോസിയേഷന്‍(കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമ്മേളനം ജനുവരി 27, 28, 29 തീയതികളില്‍ ഗുരുവായൂരില്‍ നടത്തുവാന്‍ തീരുമാനിച്ചു. ഇ.ഐ സിറാജ് മദനി, എസ്. നിഹാസ്, അബ്ദുല്‍ മജീദ്, ഉമര്‍ മുള്ളൂര്‍ക്കര, ഇ.ഐ മുഹമ്മദ് അസ്‌ലം, ടി.ബി അബ്ദുല്‍ ലത്തീഫ്, വി.എം മുഹമ്മദ് ഷെരീഫ്, കെ.പി സൈനുദ്ദീന്‍, കെ.എസ് യാസിര്‍, പി.എം അബ്ദുറഹ്മാന്‍, ഇ. മുജീബ്, ഒ.എം ഷറഫുദ്ദീന്‍, കെ.എം ഗഫൂര്‍, പി.എം സക്കീര്‍ ഹുസൈന്‍, ടി.എസ്.എ സലിം, അബ്ദുല്‍ മുനീര്‍, എ.എ റഹിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."