പി.കെ ശശിയ്ക്കൊപ്പം വേദി പങ്കിടില്ല; സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും എം.ടി പിന്മാറി
പാലക്കാട്: ലൈംഗിക പീഡന ആരോപണം നേരിടുന്ന പി.കെ ശശി എം.എല്‍.എ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും സാഹിത്യകാരന് എം.ടി വാസുദേവന്‍നായര്‍ പിന്മാറി. സര്‍ക്കാറിന്റെ സര്‍ഗവിദ്യാലയം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ നിന്നുമാണ് എം.ടി പിന്മാറിയത്.
പരിപാടിയില്‍ പങ്കെടുക്കില്ലെന്നും സംഘാടകരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എ.ടി അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് എം.ടി സംഘടകരെ അറിയിച്ചത്. എന്നാല്‍, ആരോപണ വിധേയനായ ശശിക്കൊപ്പം വേദി പങ്കിടുന്നതിലുള്ള വൈമുഖ്യമാണ് പിന്മാറ്റത്തിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പി.കെ ശശിയാണ് പരിപാടിയുടെ അധ്യക്ഷന്‍.
പാലക്കാട് വെള്ളിനേഴി ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുന്നത്. സര്‍ഗ വിദ്യാലയത്തിന്റെ ഉദ്ഘാടനം എംടിയാണ് നിര്‍വഹിക്കേണ്ടിയിരുന്നത്. പ്രവര്‍ത്തനോദ്ഘാടനം മന്ത്രി സി രവീന്ദ്രനാഥും നിര്‍വഹിക്കുമെന്നാണ് അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."