HOME
DETAILS

രാഷ്ട്രീയം തന്നെയാണ് ചരിത്രം

  
backup
December 29 2019 | 19:12 PM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%82-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%9a%e0%b4%b0

ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘ്പരിവാറിനോടുള്ള തന്റെ വിധേയത്വം പ്രകടമാക്കാന്‍ നടത്തിയ ശ്രമം ഉല്‍ബുദ്ധരായ സദസിന്റെയും വേദിയിലുണ്ടായിരുന്ന പ്രശസ്ത ചരിത്രകാരനും ഹിസ്റ്ററി കോണ്‍ഗ്രസ് അധ്യക്ഷനുമായ ഇര്‍ഫാന്‍ ഹബീബിന്റെയും സക്രിയമായ ഇടപെടലിലൂടെ പരാജയപ്പെട്ടു. കിട്ടുന്ന വേദികളിലെല്ലാം പൗരത്വ നിയമ ഭേദഗതിയെ വ്യാഖ്യാനിച്ച് സാധൂകരിച്ച് കൊണ്ടിരിക്കുകയാണ് കേരള ഗവര്‍ണര്‍.
ആരിഫ് മുഹമ്മദ് ഖാന് മുന്‍പും എത്രയോ ഗവര്‍ണര്‍മാര്‍ പ്രസ്തുത സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും അവസാനത്തെ ആളായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവം. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരായിരുന്നു അദ്ദേഹത്തെ കേരള ഗവര്‍ണറായി നിയമിച്ചത്. സം ഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ സ്വാഭാവികമായും സംഘ്പരിവാറിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരെയായിരിക്കും സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരായി നിയമിക്കുക എന്ന കാര്യത്തില്‍ തര്‍ക്കത്തിനു പ്രസക്തിയില്ല. കേരളം പോലുള്ള സംസ്ഥാനത്ത്, പ്രത്യേകിച്ച് ബി.ജെ.പിക്ക് അടുത്ത കാലത്തൊന്നും കേരള ഭരണത്തില്‍ കാലുകുത്താന്‍ കഴിയില്ല എന്ന ഒരു സാഹചര്യത്തില്‍, സംസ്ഥാന സര്‍ക്കാരിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കാന്‍ കഴിയുന്നവരെയായിരിക്കും ഇതുപോലുള്ള സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരായി നിശ്ചയിക്കുക. ആ നിലക്കുള്ള ഒരു പ്രവര്‍ത്തനരീതി മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തില്‍നിന്ന് കേരള സര്‍ക്കാരും കേരളീയ പൊതുസമൂഹവും പ്രതീക്ഷിക്കുക സ്വാഭാവികം.
എന്നാല്‍ സംഘ്പരിവാര്‍ നീക്കങ്ങളെ നിരാശപ്പെടുത്തുന്നതായിരുന്നു സംഘ്പരിവാര്‍ ആശയാഭിമുഖ്യമുണ്ടായിരുന്ന മുന്‍ ഗവര്‍ണറുടെ ഓരോ നടപടികളും. ഭരണഘടനാ സ്ഥാപനമായ ഗവര്‍ണര്‍ പദവിയുടെ മഹത്വം ഉള്‍ക്കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രര്‍ത്തനരീതി. ഭരണഘടനയുടെ കാവലാള്‍ എന്ന സ്ഥാനം അദ്ദേഹം സ്ഥാനം ഒഴിയുന്നതുവരെ കാത്തുസൂക്ഷിച്ചു. അദ്ദേഹത്തിന്റെ ഈ പ്രവത്തന ശൈലിയോട് കടുത്ത എതിര്‍പ്പുണ്ടായിരുന്ന സംസ്ഥാന ബി.ജെ.പി നേതൃത്വം അടിക്കടി രാജ്ഭവന്‍ സന്ദര്‍ശിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുക പതിവായിരുന്നു. ഇതില്‍ കുമ്മനം രാജശേഖരന്‍ മുതല്‍ പി.എസ് ശ്രീധരന്‍പിള്ള വരെയുള്ള സംസ്ഥാന നേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ സമ്മര്‍ദങ്ങള്‍ക്കൊന്നും പി. സദാശിവം വഴങ്ങിയില്ല. പലപ്പോഴും ഗവര്‍ണക്കെതിരേ ബി.ജെ.പി നേതൃത്വം പരസ്യമായ തന്നെ രംഗത്തുവരികയും ചെയ്തു. എന്നിട്ടു നിയമം അനുശാസിക്കുന്ന വഴിവിട്ട് ഭരണഘടനയുടെ അന്തസത്ത കൈവിട്ടുകൊണ്ടുള്ള ഒരു പ്രവര്‍ത്തനത്തിനും ആ മുന്‍ ന്യായാധിപന്‍ മുതിര്‍ന്നില്ല. ഇതിലുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നീരസമാണ് രണ്ടാംതവണ നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോള്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പി. സദാശിവത്തെ മാറ്റാന്‍ പ്രേരണയായിട്ടുണ്ടാവുക.
എന്നാല്‍ അങ്ങനെയൊന്നുമല്ല ഇപ്പോള്‍ ഗവര്‍ണറായി നിയമിതനായ ആരിഫ് മുഹമ്മദ് ഖാന്റെ അവസ്ഥ. ബി.ജെ.പി അനുഭാവം വച്ചുപുലര്‍ത്തുന്നുണ്ടെങ്കിലും അതിലെ ആത്മാര്‍ഥതയെ ബി.ജെ.പി നേതൃത്വം അത് അത്രയങ്ങ് വിശ്വസിച്ചിട്ടില്ല. വിശ്വാസത്തിലെടുക്കണമെങ്കില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു കാണിച്ചുകൊടുക്കേണ്ടിയിരിക്കുന്നു. ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ എത്തിയെങ്കിലും ഇത്രയും കാലത്തെ ജീവിതത്തില്‍ അദ്ദേഹം കയറിയിറങ്ങാത്ത രാഷ്ട്രീയ പാര്‍ട്ടികളില്ല. ഇന്ത്യയിലെ ഏതാണ്ട് ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളിലും ഭാഗ്യപരീക്ഷണം നടത്തിയ വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഇത്തരമൊരു സന്ദിഗ്ധ ഘട്ടത്തില്‍ തന്റെ കറകളഞ്ഞ സംഘ്പരിവാര്‍ വിധേയത്വം മോദിയെയും അമിത് ഷായെയും ബോധ്യപ്പെടുത്തേണ്ട കനത്ത ഭാരമാണ് അദ്ദേഹത്തിന്റെ ചുമലില്‍ അര്‍പ്പിതമായിരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാന്‍ ഇനി പരീക്ഷിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയില്‍ ഇല്ലെന്നും അതിനാല്‍ അദ്ദേഹം സംഘ്പരിവാര്‍ വിട്ട് എങ്ങും പോവുകയില്ലെന്നും ആശ്വസിച്ചിരിക്കുവാന്‍ സ്വതവേ ആരെയും വിശ്വസിക്കാത്ത സംഘ്പരിവാര്‍ നേതൃത്വത്തിനു കഴിയുകയുമില്ല.
തന്റെ സംഘ്പരിവാര്‍ വിധേയത്വം ഒരിക്കല്‍ കൂടി പുറത്തെടുക്കുകയായിരുന്നു കണ്ണൂരില്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങില്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ ചരിത്രത്തിനു പകരം രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്നു പറഞ്ഞാണ് ഗവര്‍ണര്‍ തന്റെ രാഷ്ട്രീയ വിധേയത്വം പുറത്തെടുത്തത്. രാജ്യം മുഴുക്കെ പൗരത്വ ഭേദഗതിയെന്ന വിഭജന നിയമത്തിനെതിരേ അതിതീവ്രമായ സമരം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ചരിത്രം തന്നെയാണ് ഇവിടെ പ്രധാന ആയുധമായിത്തീരുന്നത്. ചരിത്രം രാഷ്ട്രീയവും രാഷ്ട്രീയം ചരിത്രവുമായി മാറിക്കൊണ്ടിരിക്കുന്ന ക്ഷുഭിതമായ ഒരവസ്ഥ ഇന്ത്യയെ പൊതിഞ്ഞുനില്‍ക്കുമ്പോള്‍ അതിനെ അഭിസംബോധന ചെയ്യുക എന്നത് തങ്ങളുടെ ബാധ്യതയാണെന്ന തിരിച്ചറിവില്‍നിന്ന് തന്നെയാണ് ചരിത്ര കോണ്‍ഗ്രസില്‍ പ്രതിനിധികളും വിദ്യാര്‍ഥികളും പ്രതിഷേധിച്ചത്. സംഘ്പരിവാര്‍ ഭരണകൂടം ഭരണഘടനയെ തകര്‍ക്കുമ്പോള്‍ അതു സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ഗവര്‍ണര്‍ അതിനെ തന്റെ വാക്ചാതുരി കൊണ്ട് എത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും വിലപ്പോവില്ല.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് അദ്ദേഹത്തോട് സംവാദം നടത്താനും ചര്‍ച്ച ചെയ്യാനും ആരും വരുന്നില്ലെന്ന അദ്ദേഹത്തിന്റെ പരാതി എത്ര ബാലിശമാണ്. ഇന്ത്യന്‍ മതേതരത്വത്തെയും ജനതയെയും മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി വിഭജിക്കുന്ന നിലവില്‍വന്ന ഒരു നിയമത്തെ കുറിച്ച് ഗവര്‍ണറുമായി എന്തു ചര്‍ച്ച ചെയ്യാനാണ്, അതു മരവിപ്പിക്കുകയല്ലാതെ. ഭരണഘടനയും നിയമവും സംരക്ഷിക്കാനാണ് താന്‍ സത്യപ്രതിജ്ഞ എടുത്തതെന്ന് ഗവര്‍ണര്‍ പറയുന്നു. എന്നിട്ട് രണ്ടുപേര്‍ ചേര്‍ന്ന് ഭരണഘടനയും നീതിയും ചവിട്ടിയരച്ച് കൊണ്ടിരിക്കുന്നതിനെ ഈ ഗവര്‍ണര്‍ ന്യായീകരിക്കുകയും ചെയ്യുന്നു. എന്തൊരു വിരോധാഭാസം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  32 minutes ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  an hour ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  an hour ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  an hour ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  an hour ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  2 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  2 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  2 hours ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  2 hours ago
No Image

മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം

Football
  •  3 hours ago