HOME
DETAILS

പീറ്റര്‍ സിഡില്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

  
backup
December 29, 2019 | 7:50 PM

%e0%b4%aa%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

സിഡ്‌നി: ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരമായിരുന്ന പീറ്റര്‍ സിഡില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 67 ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് 221 വിക്കറ്റുകള്‍ വീഴ്ത്തിയ ഫാസ്റ്റ് ബൗളറാണ് സിഡില്‍. ഇന്നലെ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്തുവച്ചാണ് 35 കാരനായ സിഡില്‍ തീരുമാനം അറിയിച്ചത്. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് സിഡില്‍ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തുടരുമെന്ന് സിഡില്‍ വ്യക്തമാക്കി. ബിഗ്ബാഷ് ലീഗില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനായാണ് സിഡില്‍ കളിക്കുന്നത്. വിക്ടോറിയ സംസ്ഥാനത്തിനുവേ@ണ്ടിയും ആഭ്യന്തര മത്സരങ്ങളില്‍ കളിക്കും. ഇംഗ്ലീഷ് കൗ@ണ്ടിയില്‍ എസ്സക്‌സിന്റെ താരം കൂടിയാണ്. കൗണ്ട@ിയിലും കളിതുടരുമെന്ന് സിഡില്‍ പറഞ്ഞു. ആസ്‌ത്രേലിയക്ക് വേണ്ടി 2008ലായിരുന്നു അരങ്ങേറ്റം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെ@ണ്ടുല്‍ക്കറെ പുറത്താക്കിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 2010ലെ ആഷസ് ടെസ്റ്റില്‍ ഹാട്രിക് നേടി ഈ നേട്ടത്തിലെത്തുന്ന ഒന്‍പതാമത്തെ ആസ്‌ത്രേലിയന്‍ കളിക്കാരനുമായി. പരുക്ക് വില്ലനായതിനെ തുടര്‍ന്ന് സിഡിലിന് ഒട്ടേറെ മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ പരിശോധനയെന്ന വ്യാജേന സ്ത്രീവേഷത്തിലെത്തി വീട്ടമ്മയെ തല്ലിച്ചതച്ചു; മലപ്പുറത്ത് പട്ടാപ്പകൽ സ്വർണ്ണക്കവർച്ച

Kerala
  •  2 minutes ago
No Image

അബുദബിയിൽ വളർത്തുമൃഗങ്ങൾക്ക് മൈക്രോചിപ്പ് നിർബന്ധം; പുതിയ മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ്

uae
  •  10 minutes ago
No Image

കാര്യവട്ടത്ത് തകർത്തടിക്കാൻ സഞ്ജു; അഞ്ചാം ടി-20യിൽ ഇന്ത്യക്ക് ബാറ്റിങ്‌

Cricket
  •  26 minutes ago
No Image

ഇന്ത്യ ഒമാന്‍ ബന്ധം ശക്തമാക്കാന്‍ ഒമാന്‍ വിദേശ മന്ത്രി ഇന്ത്യയില്‍ 

oman
  •  32 minutes ago
No Image

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകിയതിനെതിരെ പരാതിപ്രവാഹം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് തേടി രാഷ്ട്രപതി

Kerala
  •  an hour ago
No Image

വ്യോമപാത സുരക്ഷ ശക്തമാക്കാന്‍ ഐകാവോ ഫോറം; ഒമാന്‍ വേദിയാകും

oman
  •  an hour ago
No Image

യുഎഇയിൽ ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതിക്ക് പുതിയ നിയമം; പെർമിറ്റ് നിർബന്ധമാക്കി

uae
  •  an hour ago
No Image

കേരളത്തിൽ ധോണി തരംഗം; കാര്യവട്ടത്ത് സഞ്ജുവിനൊപ്പം ഇതിഹാസ നായകനും

Cricket
  •  an hour ago
No Image

പുതിയ റൂട്ടുമായി ഒമാന്‍ എയര്‍; തായിഫിലേക്ക് നേരിട്ടുളള സര്‍വീസ് ആരംഭിച്ചു

oman
  •  an hour ago
No Image

സി.ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Kerala
  •  an hour ago