നീര്‍മാതളത്തണലില്‍ എഴുത്തുകാരുടെ സംഗമം
പുന്നയൂര്‍ക്കുളം: കമല സുരയ്യ സമുച്ചയത്തില്‍ സെപ്റ്റംബര്‍ ഒന്‍പതിനും പത്തിനും വനിതാ എഴുത്തുകാരുടെ സംഗമം നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള സാഹിത്യരംഗത്തെ 60ഓളം പേര് രണ്ടു ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കും. സെമിനാറുകള്‍, നാടകം, ഡോക്യുമെന്ററി, കലാപരിപാടികള്‍ എന്നിവ അരങ്ങേറും. സുരയ്യ സമുച്ചയത്തില്‍ നടന്ന ആലോചനായോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി ധനീപ് അധ്യക്ഷനായി.
സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി മോഹനന്, വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, ഭരണസമിതി അംഗം ബി.എം സുഹറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആലത്തയില്‍ മൂസ, ജസീറ നസീര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ജാസ്മിന് ഷഹീര്‍, യു.എം ഫാരിഖ്, കെ.ബി സുകുമാരന്‍, ചോ മുഹമ്മദുണ്ണി പ്രസംഗിച്ചു. കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ (പ്രോഗ്രാം ചെയര്മാന്), എ.ഡി ധനീപ് (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."