കടവല്ലൂരുകാരുടെ അബ്ദുക്ക ഇനി ഓര്‍മ.
കടവല്ലൂര്‍: മൈക്ക് സംവിധാനം വരുന്നതിന് ഏറെ മുന്‍പ് ഗാംഭീര്യമാര്‍ന്ന സ്വന്തം ശബ്ദത്തില്‍ ഒരു നാടിനെ മുഴുവന്‍ നിസ്‌കാരത്തിലേക്കു ക്ഷണിച്ച മുഅദ്ദിന്‍, മോട്ടോര്‍ പമ്പ് സെറ്റ് വരുന്നതിനു മുന്‍പേ പള്ളിയിലെത്തുന്നവര്‍ക്ക് അംഗശുദ്ധി വരുത്താന്‍ ഹൗളില്‍ വെള്ളം കോരി നിറച്ചിരുന്നയാള്‍, മഹല്ലില്‍ മരണമടയുന്നവര്‍ക്കായി ഖബറുകള്‍ കുഴിച്ചിരുന്നയാള്‍...അങ്ങനെ ഒട്ടനവധി സവിശേഷതകളുണ്ട് കടവല്ലൂരുകാര്‍ക്ക് അബ്ദുക്കയെ കുറിച്ചു പറയാന്‍.
ആധുനികസൗകര്യങ്ങളും വൈദ്യുതിയുമൊന്നുമില്ലാത്ത പ്രയാസംനിറഞ്ഞ കാലത്ത് കടവല്ലൂര്‍ വടക്കുമുറിയുടെ അത്താണിയായി നിലകൊണ്ട അബ്ദുക്ക ഇനി ഓര്‍മ മാത്രം.
കടവല്ലുരില്‍ അബ്ദുക്കയെ അറിയാത്തവരായി ആരുമുണ്ടാകില്ല. എപ്പോഴും പുഞ്ചിരി തൂകിയ മുഖവുമായി നടന്നിരുന്ന അദ്ദേഹത്തെ ഗ്രാമത്തിലെ കൊച്ചുകുട്ടികള്‍ക്കു പോലും സുപരിചിതമാണ്.
നാടിന്റെ ഭൂതകാലത്തെ കുറിച്ചറിയാന്‍ ചരിത്രവിദ്യാര്‍ഥികള്‍ ആശ്രയിച്ചിരുന്ന അവസാനത്തെ കണ്ണിയെയാണു നാടിനു നഷ്ടമായിരിക്കുന്നത്.
കടവല്ലൂര്‍ മഹല്ലിനായി ദീര്‍ഘകാലത്തെ സേവനമര്‍പ്പിച്ച അബ്ദുക്കയുടെ വിയോഗം നാടിനെ ശരിക്കും ദുഃഖത്തിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."