HOME
DETAILS

അരങ്ങൊഴിയാത്ത നടന്‍

  
backup
December 15 2018 | 19:12 PM

54544

 

കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി#

നിലമ്പൂര്‍ എന്നു കേള്‍ക്കുമ്പോള്‍ തേക്കും പാട്ടും കാനനഭംഗിയും മാത്രമല്ല ഓര്‍മയിലെത്തുക. മലബാറിലെ നാടകകലയുടെ ഈറ്റില്ലവും കളിയരങ്ങും നിലമ്പൂരായിരുന്നു. നാടകപ്രസ്ഥാനത്തിന്റെ സാമൂഹ്യ പ്രസക്തിയുടെ പ്രാധാന്യം തൊട്ടറിഞ്ഞ പ്രതിഭാധനരായ നിലമ്പൂര്‍ ബാലന്റെയും നിലമ്പൂര്‍ ആയിശയുടെയും 'ഇജ്ജ് നല്ലൊരു മന്‌സനാവാന്‍ നോക്ക് ' എന്ന നാടകത്തിലൂടെ മലയാളക്കരയെ ഇളക്കിമറിച്ച ഇ.കെ അയമുവിന്റെയുമൊക്കെ പ്രവര്‍ത്തനകേന്ദ്രം കൂടിയായിരുന്നു നിലമ്പൂര്‍. ആ നാടകപാരമ്പര്യത്തിന്റെ ഇങ്ങേ തലക്കല്‍ കണ്ണിചേര്‍ന്നു നാടകാഭിനയ രംഗത്ത് അതുല്യപ്രതിഭയായി തലയുയര്‍ത്തി നില്‍ക്കുന്ന, നാടകം തന്നെ ജീവിതമാക്കിയ അരങ്ങൊഴിയാത്ത നടന്‍ നിലമ്പൂര്‍ മണി.
ഏറനാട്ടിലെ ആദ്യത്തെ മുസ്‌ലിം അധ്യാപികയായ പാത്തുമ്മ ടീച്ചറുടെയും അധ്യാപകന്‍ കാരക്കാട്ടില്‍ മുഹമ്മദിന്റെയും മകന്‍. 1978ല്‍ 26-ാം വയസില്‍ കോഴിക്കോട് സംഗമം തിയറ്റേഴ്‌സിലൂടെ പ്രൊഫഷനല്‍ നാടകരംഗത്ത് അരങ്ങേറ്റം കുറിച്ച മണി 'ഭക്തകവി പൂന്താനം' എന്ന നാടകത്തില്‍ പൂന്താനമായി വേഷം കെട്ടിയതിന് 2010ല്‍ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള അവാര്‍ഡും നേടി. കശ്മിര്‍ ഒഴികെയുള്ള മുഴുവന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സഊദി അറേബ്യയൊഴികെയുള്ള എല്ലാ ഗള്‍ഫ് നാടുകളിലുമടക്കം ആയിരക്കണക്കില്‍ സ്റ്റേജുകളില്‍ അഭിനയിച്ച നിലമ്പൂര്‍ മണി 40 വര്‍ഷം പിന്നിട്ട അഭിനയജീവിതത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്നു.

  • എങ്ങനെയായിരുന്നു നാടകാഭിനയത്തില്‍ എത്തിപ്പെട്ടത്
    കുട്ടിക്കാലത്ത് നിലമ്പൂര്‍ ആയിശ എന്ന നാടകനടിക്കു ലഭിച്ചുകൊണ്ടിരുന്ന പ്രശസ്തിയും സ്വീകാര്യതയും മനസിലേറ്റി നാടകത്തില്‍ ശോഭിക്കണമെന്ന അതിയായ ആഗ്രഹം എന്നിലും മുളപൊട്ടിയിരുന്നു. ആ ആഗ്രഹത്തിന്റെ സഫലീകരണമാവാം എന്നെയും നടനാക്കിയത്. ഭാര്യ സുലൈഖയുടെ താങ്ങും പിന്തുണയും ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ വലിയ കരുത്തായി.
  • പ്രൊഫഷനല്‍ നാടകരംഗത്ത് ചുവടുറപ്പിച്ചത് എങ്ങനെയായിരുന്നു
    78ല്‍ കെ.ടി മുഹമ്മദിന്റെ സംഗമം തിയറ്റേഴ്‌സിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും എന്‍.എന്‍ പിള്ളയുടെ വിശ്വകേരള കലാസംഘത്തിലേക്കുള്ള മാറ്റമാണ് തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും പ്രൊഫഷനല്‍ സംഘങ്ങളുമായി എന്നെ ഏറെ അടുപ്പിച്ചത്. 'കാപാലിക'യിലെ അച്ഛന്റെ വേഷം അനായാസമായി ചെയ്യാന്‍ കഴിഞ്ഞതില്‍ എന്‍.എന്‍ പിള്ളയുടെ പ്രത്യേക അഭിനന്ദനം തുടരഭിനയത്തിന് വലിയ ഊര്‍ജമായി.
  • ആദ്യ നാടകം
    തിക്കോടിയന്റെ രചനയില്‍ എം.ടി വാസുദേവന്‍ നായര്‍ സംവിധാനം നിര്‍വഹിച്ച 'മഹാഭാരതം'
  • ആദ്യം വാങ്ങിയ വേതനവും നാടകരംഗത്തെ പ്രചോദനവും
    ആദ്യം വാങ്ങിയ വേതനം വെറും മുപ്പത് രൂപയായിരുന്നു. ശരിക്കും ഉമ്മയാണ് എന്റെ പ്രചോദനം. ടീച്ചറായിരുന്ന ഉമ്മ കുട്ടികള്‍ക്ക് അഭിനയിച്ചു പഠിപ്പിക്കുന്ന രീതിയൊക്കെ കണ്ടതിനാലാവാം ഉമ്മ വലിയ പ്രചോദനമാവാന്‍ ഇടവന്നത്. അഭിനേതാവാവുക എന്ന ആഗ്രഹത്തിന് ഉമ്മ വലിയ പിന്തുണയും നല്‍കി.
  • അഭിനയിച്ച പ്രധാന നാടകങ്ങളേതൊക്കെ. ഏറ്റവും കൂടുതല്‍ മനസില്‍ തട്ടിയ കഥാപാത്രം.
    ഭക്തകവി പൂന്താനം, ഈശ്വരന്റെ മേല്‍വിലാസം, കണ്ണേ മടങ്ങൂ, ചക്രം, അയല്‍ക്കൂട്ടം... തുടങ്ങി നിരവധി നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മനസില്‍ തട്ടിയ കഥാപാത്രങ്ങള്‍ ഒന്നില്‍ കൂടുതലുണ്ടെങ്കിലും 'ഈശ്വരന്റെ മേല്‍വിലാസത്തില്‍' മറക്കാനാവില്ല. കല്ലിനെപ്പോലും കരയിപ്പിക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് മനസില്‍നിന്നു മാഞ്ഞുപോവാത്ത ഒന്നാണ്.
  • ഇനിയും ചെയ്തിട്ടില്ലാത്ത, ചെയ്യാന്‍ ആഗ്രഹിക്കുന്ന വേഷം
    മുസ്‌ലിമെന്നാല്‍ ഏതോ ഭീകരനാണെന്ന സങ്കല്‍പ്പം പരത്തുന്ന, മുസ്‌ലിംകളെ അധികവും വില്ലന്മാരായി ചിത്രീകരിക്കുന്ന സിനിമകളും നാടകങ്ങളുമൊക്കെ പെരുകിവരുന്ന കാലത്ത് മുസ്‌ലിം നന്മയെന്തെന്നു പ്രേക്ഷകലോകത്തിനു കാണിച്ചുകൊടുക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള മോഹമാണു മനസില്‍ താലോലിക്കുന്നത്. അതിനവസരം വരുമെന്നു തന്നെയാണു പ്രതീക്ഷ.
  • പുതുമയുള്ള അനുഭവം
    'ഭക്തകവി പൂന്താനം' കളിച്ചുകൊണ്ടിരുന്ന കാലം. ആ നാടകം കാണാന്‍ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ പത്‌നി കാത്തയ്ക്ക് അതിയായ മോഹം. അങ്ങനെ കുട്ടനാട്ടിലെ അവരുടെ വീട്ടില്‍ വച്ചു തന്നെ പൂന്താനത്തെ അവതരിപ്പിക്കാന്‍ എം.എ ബേബിയൊക്കെ മുന്‍കൈയെടുത്തു. കാത്തച്ചേച്ചിക്കു വേണ്ടി മാത്രം അവിടെ നാടകം കളിക്കാന്‍ തീരുമാനിച്ചു. 'ഭക്തകവി പൂന്താന'ത്തെ കഴിയുന്നതും തന്മയത്വത്തോടെ അഭിനയിച്ചുകാണിച്ചുകൊടുത്തു. 'എന്റെ വായിച്ചറിവില്‍ മാത്രമുണ്ടായിരുന്ന പുന്താനത്തെ ഞാന്‍ നേരില്‍ കണ്ടു. ഇതാ ഞാന്‍ പൂന്താനത്തിനുമുന്‍പില്‍ കൈകൂപ്പുന്നു'വെന്നു പറഞ്ഞ് അഭിനന്ദിച്ചു നാടകം കഴിഞ്ഞ ശേഷം കാത്ത. ഇതിലൂടെ എപ്പോള്‍ കടന്നുപോവുമ്പോളും ഇവിടെ വരണം, കണ്ടേ പോകാവൂ എന്നൊക്കെ പറഞ്ഞ് അന്നു യാത്രയാക്കിയത് ഓര്‍മയുടെ അറയില്‍ സൂക്ഷിക്കുന്ന വലിയൊരു അനുഭവം തന്നെയാണ്.
  • വി.ടി ഭട്ടതിരിപ്പാടും കെ.ടി മുഹമ്മദും കെ.പി.എ.സിയുമൊക്കെ തുടങ്ങിവച്ച സാമൂഹ്യവിപ്ലവത്തിന്റെ തുടര്‍ച്ച ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നില്ല എന്നു പറഞ്ഞാല്‍ യോജിക്കുമോ
    ആ അര്‍ഥത്തില്‍ ഇപ്പോള്‍ നടക്കുന്നില്ലാ എന്നു തന്നെ പറയാം. പക്ഷേ നാടകം ഒരിക്കലും മരിക്കില്ല. അതു മാറിയ കാലത്തെ ഉള്‍ക്കൊണ്ടു പുതിയ തലമുറയെ സ്വാധീനിക്കും. ഇപ്പോഴും പെട്ടെന്നു ജനങ്ങളിലേക്കു സംവദിക്കാന്‍ തെരുവുനാടകങ്ങള്‍ക്കും തിയറ്റര്‍ സങ്കല്‍പ്പങ്ങളില്‍നിന്നൊക്കെ കുതറിമാറിയ നാടകരൂപങ്ങള്‍ക്കുമൊക്കെ കഴിയുന്നുവെന്നതോര്‍ക്കുക.
  • നാടകം ജീവിതമാക്കിയ കാലത്തെ കുറിച്ചു വിശദീകരിക്കാമോ
    ഏഴുമാസവും 26 ദിവസവും ഒരു ദിവസം പോലും മുടങ്ങാതെ ദിവസം രണ്ടും മൂന്നും സ്റ്റേജുകളില്‍ കളിക്കേണ്ടിവന്ന അനുഭവമുണ്ടെനിക്ക്. പാലാ കമ്യൂണിക്കേഷന്‍സിന്റെ 'അയല്‍ക്കൂട്ടം' എന്ന നാടകമാണ് 2000ത്തിന്റെ തുടക്കം മുതല്‍ ഇങ്ങനെ കളിച്ചത്. ആ കാലത്ത് നിലമ്പൂരില്‍നിന്നു ഭാര്യയും ചെറിയ മക്കളും ട്രെയിനില്‍ ഷൊര്‍ണൂര്‍വരെ വരും. ഞാന്‍ തെക്കുനിന്നുള്ള നാടകക്യാംപില്‍നിന്ന് ഷൊര്‍ണൂരിലെത്തി കുറച്ചുസമയം അവരോടൊത്തു കഴിയും. പിന്നീട് ഞാന്‍ തെക്കോട്ടും കുടുംബം നിലമ്പൂരിലേക്ക് വടക്കോട്ടും യാത്രയാവുമായിരുന്ന ഒരുകാലം മറക്കാനാകില്ല. നാടകത്തെത്തന്നെ ജീവിതമാക്കുകയായിരുന്നു അന്ന്.
  • ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നാടകം
    കേരളത്തില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണത മുഖ്യപ്രമേയമായി വരുന്ന കേരളാ തിയറ്റേഴ്‌സിന്റെ 'എന്നും പ്രിയപ്പെട്ടവള്‍' എന്ന നാടകത്തിലാണ് ഇപ്പോഴുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  25 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  25 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  25 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  25 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  25 days ago