ചേളാരി ഐ.ഒ.സി പ്ലാന്റില്‍ വാതക ഫില്ലിങ് പുനരാരംഭിച്ചു
തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയല്‍ കോര്‍പറേഷന്റെ പാചകവാതക ഫില്ലിങ് പ്ലാന്റില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലച്ച സണ്‍ഡേ ഫില്ലിങ് ഞായറാഴ്ച പുനരാരംഭിച്ചു. ഞായറാഴ്ച ആദ്യ ഷിഫ്റ്റില്‍ രണ്ട് കെറോസില്‍ സംവിധാനങ്ങളും പ്രവര്‍ത്തിച്ചു.
60 ലോഡ് ( 18240 )സിലിണ്ടറുകള്‍ എജന്‍സികളിലെക്ക് കയറ്റിയയച്ചു. മലബാര്‍ മേഖലയില്‍ പാചകവാതക വിതരണത്തിലുണ്ടായ സ്തംഭനം പൂര്‍ണമായും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സണ്‍ഡേ ഫില്ലിങ് വീണ്ടും ആരംഭിച്ചത്.
ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തിലുണ്ടാക്കിയ സേവനവേതന വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചത്. സി.ഐ.ടി.യു.വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളാണ് ഞായറാഴ്ച ജോലിക്കെത്തിയത്. ഐ.എന്‍.ടി.യു.സി., ബി.എം.എസ്.തൊഴിലാളികള്‍ വിട്ടുനിന്നു.
ലേബര്‍ കമ്മിഷണര്‍ മുമ്പാകെയുണ്ടാക്കിയ കരാര്‍ ഏകപക്ഷീയമായ താന്ന് എന്നാരോപിച്ച് അവര്‍ കരാറില്‍ ഒപ്പിടാതെ വിട്ടുനിന്നു. ഇവര്‍ ഉന്നയിച്ച പല ആവശ്യങ്ങളും അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ വിട്ടുനിന്നത്.
സണ്‍ഡേ ഫില്ലിംഗുമായി സഹകരിക്കാത്തവര്‍ക്ക് ലോറി ഉടമകള്‍ പുതിയ വേതനം നല്‍കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."