സോളാര്‍ വൈദ്യുതി ഉല്‍പാദനം പരിഗണനയിലെന്ന് മന്ത്രി
നിലമ്പൂര്‍: മുല്ലപ്പെരിയാറിലെ രണ്ടാമത്തെ ഡാം സംബന്ധിച്ചു സര്‍ക്കാരിനു പ്രഖ്യാപിത നയമുണ്ടെന്നും അതു നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. നിലമ്പൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാടുമായി ജലം പങ്കിടേണ്ടതിനാല്‍ കേന്ദ്ര ട്രൈബൂണലിന്റെ ഉത്തരവുപ്രകാരം മാത്രമേ നടപടികളാകൂവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കമ്മ്യൂനിറ്റി ഇറിഗേഷന്‍ സംവിധാനത്തിനു മുന്‍ഗണന നല്‍കും. ഇത്തരം രീതികള്‍ ജലസേചനത്തിനുള്ള ചെലവു കുറയ്ക്കാനും ജലലഭ്യത നിലനിര്‍ത്താനും സഹായകരമാകും. നിലവില്‍ കുടിവെള്ള വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളാണ് എടുത്തുവരുന്നത്. ജലനിധി പദ്ധതികള്‍ക്കു പുനരുജ്ജീവന്‍ നല്‍കിവരികയാണെന്നും മന്ത്രി പറഞ്ഞു. രണ്ടര വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ പാവപ്പെട്ടവര്‍ക്കു കുടിവെള്ളമെത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇറിഗേഷന്‍ വകുപ്പിനു കീഴിലെ സ്ഥലം ഉപയോഗിച്ചു സോളാര്‍ വൈദ്യുതി ഉല്‍പാദനവും പരിഗണനയിലാണ്. ഫണ്ട് കുറവായതിനാല്‍ വരുന്ന പ്രതിസന്ധികള്‍ വകുപ്പ് നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."