HOME
DETAILS

ശിഹാബ് തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് ഏറെ പ്രസക്തി: ഉമ്മന്‍ചാണ്ടി

  
backup
August 09 2016 | 19:08 PM

%e0%b4%b6%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa


തിരുവനന്തപുരം: കേരളത്തില്‍ മതേതര അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഹൃദയ വിശാലതയും ദീര്‍ഘവീക്ഷണവും നിര്‍ണായകമായിരുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശക്തരായ പല നേതാക്കളും അണികളുടെ വികാരത്തിന് അടിപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുകയും പിന്നീടത് ഗുരുതരമായ പിഴവുകള്‍ക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശിഹാബ് തങ്ങള്‍ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ കേരളത്തിന്റെ സമാധാനത്തിനും നന്മക്കും വേണ്ടിയായിരുന്നെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് രാഷ്ട്രീയ പ്രതിസന്ധിയിലും പാണക്കാട് ചെന്ന് തങ്ങളെ കണ്ടാല്‍ മിതമായ വാക്കുകളില്‍ പരിഹാരം നിര്‍ദേശിച്ചിരുന്നു. അതൊരു ആശ്വാസമായിരുന്നു. തങ്ങള്‍ നന്മയുടെയും സൗമ്യതയുടെയും പ്രതീകമായിരുന്നു. അതുകൊണ്ടുതന്നെ തങ്ങളെകുറിച്ച് പറയുമ്പോഴെല്ലാം മതമൈത്രിയെ കുറിച്ചും പറയേണ്ടിവരുന്നു. മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, കുട്ടി അഹമ്മദ് കുട്ടി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, വി.പി ഷുഹൈബ് മൗലവി, ഫാദര്‍ യൂജിന്‍ പെരേര, കരകുളം കൃഷ്ണപിള്ള, പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, മണ്‍വിള സൈനുദ്ദീന്‍, മുഹമ്മദ് ഫൈസി മൗലവി, മാഹീന്‍ അബൂബക്കര്‍, കരമന മാഹീന്‍, നിസാര്‍ മുഹമ്മദ് സുല്‍ഫി, കരമന മാഹീന്‍, എസ്.എല്‍ പുരം നിസാര്‍, അബ്ദുല്‍ഹാദി അല്ലാമ, ബാലരാമപുരം കരീം, എസ്.എ വാഹിദ്, ചാന്നാങ്കര എം.പി കുഞ്ഞ്, ഷഹീര്‍ജി അഹമ്മദ്, മാണിക്യവിളാകം റാഫി, നസീമ ഇല്യാസ്, ഹാരിസ് കരമന, കെ.ഇ അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മതമൈത്രിക്ക് മാതൃക കേരളം:
കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പുരോഗതിയുടെയും വികസനത്തിന്റെയും വഴികളില്‍ കേരളം ഇന്ത്യക്ക് മാതൃകയായത് പോലെ മതമൈത്രിയുടെ കാര്യത്തിലും രാജ്യമാകെ കേരള മോഡല്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് ദേശീയ ട്രഷററുമായ പി.കെ കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന മതമൈത്രി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-16-01-2025

PSC/UPSC
  •  6 minutes ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ മലയാളി നായകന്റെ കരുത്തിൽ മഹാരാഷ്ട്രയെ വീഴ്ത്തി വിദര്‍ഭ ഫൈനലില്‍

Cricket
  •  36 minutes ago
No Image

കുന്നംകുളത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം; തീ ആളി പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം തുടരുന്നു

Kerala
  •  an hour ago
No Image

താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ നിവര്‍ത്താന്‍ ഭരണാനുമതി

latest
  •  2 hours ago
No Image

ലൈഗികാതിക്രമക്കേസ് റദ്ദാക്കണമെന്ന് സംവിധായകന്‍ രഞ്ജിത്ത്

Kerala
  •  2 hours ago
No Image

ചത്തീസ്‌ഗഢിൽ വീണ്ടും ഏറ്റുമുട്ടൽ: 12 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 hours ago
No Image

രഞ്ജി ട്രോഫിയിൽ ഡൽഹിയെ നയിക്കാൻ പന്ത്; കോഹ്ലി കളിക്കുമോ എന്ന് നാളെ അറിയാം

Cricket
  •  3 hours ago
No Image

ഭാരതപ്പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ കുട്ടികൾ പുഴയിൽ വീണു; രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ ദമ്പതികളടക്കം 4 പേർ മരിച്ചു

Kerala
  •  3 hours ago
No Image

ആലപ്പുഴ; പ്രഭാത സവാരിക്കിടെ സ്വകാര്യ ബസ് ഇടിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു

Kerala
  •  3 hours ago
No Image

യുഎഇ ​ഗോൾഡൻ വിസ ചില്ലറക്കാരനല്ല; കൂടുതലറിയാം

uae
  •  3 hours ago