രക്ഷിതാക്കള്‍ കൈകോര്‍ത്തു: ക്രസന്റ് സ്കൂളില്‍ 10 സ്മാര്‍ട്ട് ക്ലാസുകളൊരുങ്ങുന്നു
വാണിമേല്‍: പത്താം തരത്തിലെ രക്ഷിതാക്കള്‍ കൈകോര്‍ത്തപ്പോള്‍ വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ലഭിച്ചത് 10 സ്മാര്‍ട് ക്ലാസുകള്‍. സ്മാര്‍ട്ട് ക്ലാസുകളുള്ക്കൊള്ളുന്ന ബ്ലോക്കിന്റെ സമര്‍പ്പണം സ്ഥലം എം.എല്‍.എ ഇ.കെ വിജയന് നിര്‍വഹിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന് അധ്യക്ഷനായി. സ്ക്കൂളിലെ മെന്റര്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഈ അധ്യയന വര്‍ഷം സ്മാര്‍ട്ട് ക്ലാസ് മുറികള്‍ തുടങ്ങാനുള്ള ശ്രമമാരംഭിച്ചത്. മാനേജ്മെന്റിനോടൊപ്പം രക്ഷിതാക്കളും മുന്നിട്ടിറങ്ങിയതോടെ ഹൈടെക്ക് വല്‍ക്കരണം യാഥാര്‍ഥ്യമാവുകയായിരുന്നു. സ്വിച്ച് ഓണ്‍ കര്‍മം വടകര ഡി.ഇ.ഒ മാണിയോത്ത് സദാനന്ദന് നിര്‍വഹിച്ചു. ദിലീപ് പെരുമുണ്ടച്ചേരി പദ്ധതി വിശദീകരിച്ചു.
ടി. ആലിഹസ്സന്‍, എം.കെ മജീദ്, തെങ്ങലക്കണ്ടി അബ്ദുല്ല, സി.കെ സുബൈര്‍,എന്‍.കെ മൂസ മാസ്റ്റര്‍, കൊറ്റാല അഷ്റഫ്, വി.കെ സാബിറ ടീച്ചര്‍, ടി.പി അബ്ദുല്‍ കരീം, കെ.പി ആസ്യ, പി.പി അമ്മത്, അലി വാണിമേല്‍, എം.കെ അഷ്റഫ്, ടി. സിനാന് പ്രസംഗിച്ചു. ഹെഡ്മാസ്റ്റര് സി.കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും മെന്റര്‍ കോര്‍ഡിനേറ്റര്‍ റഷീദ് കോടിയൂറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."