HOME
DETAILS
MAL
ശിവഗിരിയില്‍ ഹരിതചട്ടം: കലക്ടര്‍ ഉത്തരവിട്ടു
backup
December 16 2018 | 06:12 AM
തിരുവനന്തപുരം: 86-ാമത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിന്റെ മൂന്ന് കി.മീറ്റര്‍ ചുറ്റളവില്‍ കര്‍ശനമായ ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി ഉത്തരവിട്ടു. 30, 31, ജനുവരി ഒന്ന് തിയതികളിലാണ് തീര്‍ഥാടന മഹോത്സവം നടക്കുന്നത്. പേപ്പര്‍, തെര്‍മോകോള്‍, അലുമിനിയം എന്നിവകൊണ്ട് നിര്‍മിച്ച ഉല്പന്നങ്ങളും, ടെട്രാപാക്കുകള്‍, പ്ലാസ്റ്റിക് കാരി ബാഗുകള്‍ തുടങ്ങി എല്ലാവിധ അജൈവ മാലിന്യങ്ങളുടെയും സംഭരണവും വിതരണവുമാണ് നിരോധിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."