HOME
DETAILS
MAL
അടിസ്ഥാന വികസന മേഖലയില്‍ അടുത്ത അഞ്ച് വര്‍ഷം 105 ലക്ഷംകോടി നിക്ഷേപിക്കുമെന്ന് നിര്‍മല
backup
December 31 2019 | 17:12 PM
ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ അടുത്ത അഞ്ചു വര്‍ഷം 105 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിലൂടെ 2025 ആകുമ്പോളേക്ക് 5 ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസന രംഗത്ത് സര്‍ക്കാര്‍ അടുത്ത അഞ്ച് വര്‍ഷം 100 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു ചുവട് പിടിച്ചാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
102 ലക്ഷം കോടി രൂപയുടെ പദ്ധതി മാര്‍ഗ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ രൂപ കല്‍പന ചെയ്തിട്ടുള്ളത്. മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ കൂടുതല്‍ കൂടിയാലോചനകള്‍ക്കു ശേഷം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."