യു.എസില്‍ മുസ്ലിം പള്ളിക്ക് നേരെ ബോംബാക്രമണം
മിനസോട്ട: അമേരിക്കയിലെ മിനസോട്ട സംസ്ഥാനത്ത് മുസ്ലിം പള്ളിക്ക് നേരെ സ്ഫോടനം നടന്നു. ബ്ലൂമിങ്ടണ്‍ നഗരത്തിലെ ദാറുല്‍ ഫാറൂഖ് പള്ളിയിലാണ് വിദൂര നിയന്ത്രിത സ്ഫോടകവസ്തു ഉപയോഗിച്ച് പുലര്‍ച്ചെ അഞ്ചിന് സ്ഫോടനം നടത്തിയതെന്ന് എഫ്.ബി.ഐ പറഞ്ഞു. പ്രഭാത പ്രാര്‍ഥനയ്ക്ക് വിശ്വാസികള്‍ ഒത്തുചേര്‍ന്നപ്പോഴായിരുന്നു സ്ഫോടനമെന്ന് പൊലിസ് പറഞ്ഞു. പള്ളിയുടെ ജനലും ഭിത്തിയും തകര്‍ന്നു. പ്രാര്‍ഥനയ്ക്കെത്തിയവരുടെ കാറുകള്‍ക്കും കേടുപാടുണ്ട്. ഇമാമിന്റെ മുറിക്ക് സമീപമാണ് ബോംബ് സ്ഥാപിച്ചിരുന്നതെന്ന് പള്ളിയുടെ എക്സിക്യുട്ടീവ് ഡയരക്ടര്‍ മുഹമ്മദ് ഉമര്‍ പറഞ്ഞു. ആക്രമണം മനുഷ്യത്വ രഹിതമാണെന്നും വിശ്വാസികള്‍ക്ക് പരുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് വിശ്വാസികള്‍ പള്ളിക്കു പുറത്തുവച്ചാണ് നിസ്കരിച്ചത്.
സംഭവത്തെ കുറിച്ച് എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനു പിന്നില്‍ ഭീകരവാദമാണോ, വംശീയ വിദ്വേഷമാണോ എന്നത് എഫ്.ബി.ഐ വ്യക്തമാക്കിയിട്ടില്ല.
നാടന്‍ ബോംബാണ് ഉപയോഗിച്ചതെന്ന് സംശയിക്കുന്നതായി എഫ്.ബി.ഐ പറഞ്ഞു. അക്രമികളെ നിയമത്തിനു മുന്നിലെത്തിക്കുന്നവര്ക്ക് പതിനായിരം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് മിനസോട്ട ചാപ്റ്റര്‍ പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്ത് ഇസ്ലാം വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായി സംഘടനയുടെ മിനസോട്ട സിവില്‍ റൈറ്റ് ഡയരക്ടര്‍ അമീര്‍ മാലിക് പറഞ്ഞു. മിനസോട്ട മുസ്ലിം അമേരിക്കന്‍ സൊസൈറ്റിയും ആക്രമണത്തിനെതിരേ രംഗത്തുവന്നു. നിരവധി മുസ്ലിം സംഘടനകള്‍ക്കൊപ്പം ക്രിസ്ത്യന്‍ വിഭാഗവും വിശ്വാസികള്‍ക്ക് പിന്തുണയുമായി പള്ളി സന്ദര്‍ശിക്കാനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."