HOME
DETAILS
MAL
ഹുദൈദ വെടിനിര്‍ത്തല്‍; ഇരുവിഭാഗങ്ങളും ബഹുമാനിക്കണമെന്ന് യു.എന്‍
backup
December 16 2018 | 19:12 PM
സാന്‍ആ: യു.എന്‍ നേതൃത്വത്തില്‍ ഹുദൈദയിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ യമന്‍ സര്‍ക്കാരും വിമതരായ ഹൂതികളും ബഹുമാനിക്കണമെന്ന് യു.എന്‍.
വെടിനിര്‍ത്തലിന് ശേഷവും ഹുദൈദയില്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് യു.എന്‍ പ്രതികരണം.
സ്വീഡനില്‍ ഇരുവിഭാഗങ്ങള്‍ക്കിടയിലും എത്തിച്ചേര്‍ന്ന കരാര്‍ പൂര്‍ണാര്‍ഥത്തില്‍ ബഹുമാനിക്കണമെന്നും ഉടന്‍ നടപ്പിലാക്കണമെന്നും യു.എന്‍ പ്രത്യേക പ്രതിനിധി മാര്ട്ടിന് ഗ്രിഫിത്ത്സ് പറഞ്ഞു.
ഹുദൈദ തുറമുഖത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 22 ഹൂതികള്‍ ഉള്‍പ്പെടെ 29 പേര് കൊല്ലപ്പെട്ടു. മേഖലയില്‍ ആക്രമണം തുടരുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."