HOME
DETAILS
MAL
ഈജിപ്തില്‍ 4400 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ കണ്ടെത്തി
backup
December 16 2018 | 19:12 PM
കെയ്‌റോ: ഈജിപ്തില്‍ 4,400 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ കണ്ടെത്തി. തലസ്ഥാനമായ കെയ്‌റോയിലെ സഖ്‌റയില്‍ പിരമിഡുകള്‍ക്കടിയിലാണ് പുരോഹിതന്റെ കല്ലറ കണ്ടെത്തിയത്.
2018ലെ അവസാന കണ്ടെത്തലാണിതെന്ന് പ്രഖ്യാപിച്ച ഈജിപ്ത് പുരാവസ്തു മന്ത്രി ഖാലിദ് അല്‍ എനാനി ഇത് സ്വകാര്യ കല്ലറയാണെന്ന് വ്യക്തമാക്കി. ഭംഗിയായി സംരക്ഷിക്കപ്പെട്ട കല്ലറയില്‍ കൊത്തുപണികള്‍ നടത്തിയിട്ടുണ്ട്. പുരോഹിതന്‍ മാതാവിനൊപ്പവും പത്‌നിക്കൊപ്പവും നില്‍ക്കുന്ന രംഗങ്ങള്‍ കല്ലറക്കുള്ളിലെ ചുമരുകളില്‍ കൊത്തിവെച്ചിട്ടുണ്ട്. കല്ലറക്കുള്ളില്‍ ഒരു ഡസനോളം ചെറുമാടങ്ങളും 24 വര്‍ണഭംഗിയുള്ള പ്രതിമകളുമുണ്ട്.ഫറവോ ഭരണകാലത്ത് ഉന്നതപദവി അലങ്കരിച്ചിരുന്ന പുരോഹിതന്റേതാണ് ഇതെന്ന് പര്യവേഷകര്‍ അറിയിച്ചു. അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫെരിര്‍കരെ കകെയുടെ കാലത്തുള്ളതാണ് കല്ലറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."