രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
കോട്ടയം: ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്.
ജാമ്യവ്യവസ്ഥ പാലിക്കാത്തതിനെതിരേ പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍പ്രകാരം കോടതി രാഹുലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതിനുശേഷമാണ് പാലക്കാട് റെസ്റ്റ് ഹൗസില്‍ നിന്ന് പൊലിസ് രാഹുല്‍ ഈശ്വറിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
പമ്പ പൊലിസ് സ്റ്റേഷന് പരിധിയില്‍ പൊലിസുകാരെ തടഞ്ഞുവെന്ന കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് ജാമ്യം റദ്ദാക്കിയത്. രണ്ടു മാസം എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യ വ്യവസ്ഥ. കഴിഞ്ഞ ശനിയാഴ്ച ഒപ്പിടാന്‍ രാഹുല്‍ ഈശ്വര്‍ എത്തിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."